കണ്ണൂർ എഡിഎമ്മിൻ്റെ മരണം: ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയെ സിപിഎം നീക്കി

0
114

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ പി.പി.ദിവ്യക്കെതിരെ കേസെടുത്തതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തുനിന്ന് പി.പി.ദിവ്യയെ വ്യാഴാഴ്ച സി.പി.എം നീക്കി. ആത്മഹത്യാ പ്രേരണക്കുറ്റം 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ദിവ്യയ്‌ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ദിവ്യയ്ക്ക് പകരം കെ.കെ.രത്നകുമാരിയെത്തും. പോലീസ് അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനുള്ള തീരുമാനവും ഫെയ്‌സ്ബുക്കിലൂടെയാണ് ദിവ്യ അറിയിച്ചത്.