കുവൈത്ത് സിറ്റി: കണ്ണൂർ എയർപോർട്ടിന്റെ പോയിന്റ് ഓഫ് കോൾ അനുവദിക്കുക, കൂടുതൽ വികസനങ്ങൾ സാധ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിന് ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാട്സ് അസോസിയേഷൻ (ഫോക്ക്) ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കണ്ണൂർ എയർപോർട്ട് തുടങ്ങി വർഷങ്ങൾ ആയെങ്കിലും, കണ്ണൂരിൽ നിന്നുള്ള പ്രവാസികൾക്കു നാട്ടിലേക്കുള്ള യാത്ര ഇപ്പോഴും നിരാശജനകമാണ്. എയർപോർട്ടിൻ്റെ വികസനം നാടിൻ്റെയും കൂടി വികസനമാണ്. അത് കൊണ്ട് തന്നെ അധികാരികൾ കണ്ണ് തുറക്കും വരെ നാട്ടിലും, മറുനാട്ടിലുമുള്ള മുഴുവൻ പ്രവാസി സമൂഹത്തോടൊപ്പം ഈ സമരത്തിൽ ചേർന്ന് നിൽക്കുമെന്ന് ഫോക്ക് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.