കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് സാൽമിയ ഏരിയയുടെ കുടുംബസംഗമവും സൗഹൃദ ഇഫ്താറും നടത്തി, 

0
27
  പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ മാസത്തിൽ സാഹോദര്യത്തിന്റെയും ,മതസൗഹാര്ദത്തിന്റെയും മൂല്യങ്ങൾ ഊട്ടി ഉറപ്പിച്ചുകൊണ്ട് കണ്ണൂർ പ്രവാസി കൂട്ടായ്മ കുവൈറ്റ് സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് സൗഹൃദ ഇഫ്താറും കുടുംബസംഗമവും നടത്തി.ദിയ എലിസിബത്തിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബസംഗമത്തിൽ സുശീല പുതിയ വീട് സ്വാഗതം പറഞ്ഞു.മുഖ്യ രക്ഷാധികാരി ആന്റോജോസഫ് അധ്യക്ഷത വഹിച്ചു.ഷാനു തലശ്ശേരി ,അബ്ദുൽ കരീം ,സുധീർ പി.പി., സന്തോഷ് വാഴയിൽ , ദിനകർ , രാഗേഷ് കോട്ടായി ,അജീഷ് തങ്കച്ചൻ , ജോബിഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഷഫീക് നന്ദി പ്രകാശിപ്പിച്ചു.കുവൈറ്റ് ഇസ്‌ലാമിക് ഗ്രൂപ്പ് (KIG) യൂത്ത് മൂവേമെന്റ്‌ ഭാരവാഹിയും ജീവകാരുണ്യ പ്രവർത്തകനുമായ നസീർ പാലക്കാട് നോമ്പുതുറയ്ക്ക് നേതൃത്വം നൽകി.