കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ അനുവദിക്കണം; നിരാഹാര സമരവുമായി ആക്ഷൻ കൗൺസിൽ

0
58

കുവൈത്ത് സിറ്റി: കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നിരാഹാര സമരം നടത്തുന്നു. സെപ്തംബർ 15 മുതൽ മട്ടന്നൂരിൽ നടക്കുന്ന സമരം രാവിലെ 10 മണിക്ക് ആരംഭിക്കും.

2018 ൽ കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ഉത്ഘാടനം ചെയ്തപ്പോൾ എറെ പ്രതീക്ഷയായിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും വിദേശ എയർലൈൻസ് വിമാനങ്ങൾക്ക് കണ്ണൂരിലേക്ക് പ്രവേശനം നൽകിയില്ല എന്നത് വേദനാജനകമാണ്. വിദേശ വിമാനങ്ങളുടെ സർവ്വീസ് ആരംഭിച്ചാൽ കേരളത്തിലെ തന്നെ മികച്ച എയർപ്പോർട്ടായി കണ്ണൂർ മാറും എന്ന കാര്യത്തിൽ സംശയമില്ല. കണ്ണൂർ എയർ പോർട്ടിൻ്റെ വികസനത്തിന് തടസ്സം നിൽക്കുകയും പോയിൻ്റ് ഓഫ് കോൾ പദവി അനുവദിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെയാണ് സമരം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ലോക പ്രവാസികൾ കണ്ണൂർ ഇൻ്റർനാഷണൽ എയർപ്പോർട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പ്രവർത്തനം തുടങ്ങിയിരിക്കുയാണ്. രാജീവ് ജോസ്ഫ് ചെയർമാനായ ആക്ഷൻ കൗൺസിലിന്റെ പ്രഥമ കൺവെഷൻ കഴിഞ്ഞ ആഗസ്റ്റ് 14 ന് മട്ടന്നൂരിൽ ജനപങ്കാളിത്വത്തോടെ വിപുലമായി നടക്കുകയുണ്ടായി. സമരതുടർച്ചയായി സൈബർ വാറും നടന്നു കൊണ്ടിരിക്കുന്നു. തിരുവോണ ദിവസം മുതൽ മട്ടന്നുരിൽ വെച്ച് റിലേ നിരാഹാരം തുടങ്ങുകയാണ്. പന്ത്രണ്ടോളം വാട്സ്ആപ് ഗ്രൂപ്പിലൂടെ പതിനായിരക്കണക്കിന് പ്രവാസികളും, നാട്ടുകാരുമാണ് ആക്ഷൻ കമ്മിറ്റി സമരങ്ങൾക്ക് പിൻതുണയുമായി വന്നിട്ടുള്ളത്. ആദ്യ കൺവെഷനിലൂടെ തന്നെ ഭരണ രാഷ്ട്രീയ തലങ്ങളിൽ ശ്രദ്ധ പിടിക്കുവാൻ ആക്ഷൻ കൗൺസിലിന് സാദിച്ചു എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇൻ്റിഗോ എയർലൈൻസ് പകരമായി ഖത്തർ എയർവേസിൻ്റെ വിമാനം കണ്ണൂർ എയർപ്പോർട്ടിൽ സർവീസ് നടത്തുന്നുണ്ട്. ആദ്യ ദിവസം വാട്ടർ സല്യൂട്ട് സ്വീകരിച്ചു കൊണ്ടാണ് ഖത്തർ എയർവേസ് വിമാനം കണ്ണൂരിൽ ഇറങ്ങിയത്. ഇത് ഒരു പ്രതീക്ഷയായി ജനങ്ങൾ കരുതുന്നു.

കണ്ണൂർ എയർപ്പോർട്ട് ആക്ഷൻ കൗൺസിലുമായി സഹകരിക്കാൻ താല്പര്യമുള്ളവർ +919315503394 എന്ന വാട്സ് ആപ്പ് നമ്പറിൽ മെസ്സേജ് അയക്കുക.