കഥകളും കവിതകളും ക്ഷണിക്കുന്നു

0
80

കുവൈത്ത് സിറ്റി: മിഡിൽ ഈസ്റ്റിലെ പ്രധാന ഓൺലൈൻ പോർട്ടലായ ‘ഇ ജാലകം’ ലോക പ്രവാസി മലയാളി എഴുത്തുകാരുടെ കഥകളും കവിതകളും ക്ഷണിക്കുന്നു. തിരഞ്ഞെടുത്ത കഥകളുടെയും കവിതകളുടെയും ഓരോ സമാഹാരം പ്രസിദ്ധീകരിക്കുന്നതായിരിക്കും. ഒരാളുടെ ഒരു കഥ അല്ലെങ്കിൽ ഒരു കവിത കേരളത്തിലെ പ്രധാന പ്രസാധക സംഘത്തിലൂടെ 2025 മാർച്ചിലായിരിക്കും പ്രസിദ്ധീരിക്കുക. കഥയുടെയും കവിതയുടെയും പി.ഡി.എഫ്, ഒപ്പം വേർഡ് ഫോർമാറ്റ് 2024 ഡിസംബർ 31 ന് മുൻപ് ejalakamnewsportal@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക്: 96566882499.