കനത്ത മഴയിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്

0
25

കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഇന്ന് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും അനുഭവപ്പെടുന്നതിനാൽ, ആഭ്യന്തര മന്ത്രാലയം എല്ലാ വാഹനമോടിക്കുന്നവർക്കും അടിയന്തര സുരക്ഷാ ഉപദേശം നൽകി. പ്രതികൂല കാലാവസ്ഥയിൽ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകട സാധ്യത കുറയ്ക്കുന്നതിനുമുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. വാഹനത്തിന്റെ അവസ്ഥ പരിശോധിക്കുക, വേഗത കുറയ്ക്കുക, മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക, വെള്ളക്കെട്ടുള്ള റോഡുകൾ ഒഴിവാക്കുക, സുരക്ഷിത അകലം പാലിക്കുക എന്നിങ്ങനെയുള്ള സുരക്ഷ നിർദേശങ്ങൾ പാലിക്കണമെന്നാണ് നിർദേശം.