കുവൈത്ത് സിറ്റി: കബ്ദ് ചാലറ്റിലെ കൽക്കരി അടുപ്പിൽ നിന്ന് ശ്വാസംമുട്ടി ഒരു സ്ത്രീ മരിച്ചു. കൂടെയുണ്ടായിരുന്ന ഭർത്താവിനെ ശ്വാസംമുട്ടൽ ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് പൗരത്വമുള്ള ഇരുവരും കബ്ദ് പ്രദേശത്ത് ഒരു ചാലറ്റ് വാടകയ്‌ക്കെടുത്തതായാണ് റിപ്പോർട്ട്. ഇവരെ ഫോണിൽ വിളിച്ചിട്ട് ബന്ധപ്പെടാൻ കഴിയാഞ്ഞതിനാൽ ഉടമയുടെ നിർദ്ദേശം അനുസരിച്ച് വാച്ച്മാൻ പോയി അന്വേഷിച്ചപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്.