കമ്പനികൾക്ക് 100 ശതമാനം വർക്ക് പെര്‍മിറ്റ് നൽകി പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍

0
42

കുവൈത്ത് സിറ്റി: എല്ലാ കമ്പനികൾക്കും 100 ശതമാനം വർക്ക് പെര്‍മിറ്റ് നൽകാൻ പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍ (പി.എ.എം) അനുമതി നൽകിയതായി അല്‍ ഷഹീദ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇതോടെ തൊഴിലുടമകൾക്ക് എണ്ണത്തിനനുസരിച്ച് തൊഴിലാളികളെ വിദേശത്ത് നിന്ന് കൊണ്ടുവരാൻ കഴിയും. പി.എ.എം പുറപ്പെടുവിച്ച തീരുമാനമനുസരിച്ച് വർക്ക് പെർമിറ്റ് നൽകുന്നതിന് നിശ്ചയിച്ച ഫീസ് 150 ദിനാർ ആണ്. കമ്പനികളെ മൂന്ന് ഗ്രൂപ്പുകളായി തരംതിരിക്കുന്ന മുൻ വ്യവസ്ഥകളും പബ്ലിക് അതോറിറ്റി ഫോര്‍ മാൻപവര്‍ റദ്ദാക്കി.