കരിമ്പ അപകടം; സ്‌കൂൾ വിദ്യാർത്ഥിനികളുടെ മൃതദേഹം ജുമാമസ്ജിദിലേക്ക് മാറ്റി

0
29

പാലക്കാട്: കരിമ്പയിൽ പനയംപാടത്ത് ട്രക്ക് അപകടത്തിൽ മരിച്ച നാല് സ്‌കൂൾ വിദ്യാർത്ഥിനികളുടെ സംസ്‌കാരം വെള്ളിയാഴ്ച പൊതുദർശനത്തിന് ശേഷം നടക്കും. മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം വ്യാഴാഴ്ച പാലക്കാട് ജില്ലാ ആശുപത്രിയിൽ നടത്തി. വെള്ളിയാഴ്ച രാവിലെ 6.30ഓടെ മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു. രാവിലെ 8.30 മുതൽ കരിമ്പനായ്ക്കൽ ഓഡിറ്റോറിയത്തിൽ വിദ്യാർഥികളുടെ മൃതദേഹം പൊതുദർശനത്തിന് വച്ചു. പൊതുദർശനത്തിന് ശേഷം രാവിലെ 10.30ന് തുപ്പനാട് ജുമാമസ്ജിദിലേക്ക് മാറ്റി.