കരുനാഗപ്പള്ളി സ്വദേശിക്ക് 12 കോടിയുടെ പൂജ ബമ്പർ ലോട്ടറി

0
27

കൊല്ലം: പൂജ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. നികുതിയിളവുകൾക്ക് ശേഷം ദിനേശിന് 6.18 കോടി രൂപ ലഭിക്കും. JC325526 എന്ന ടിക്കറ്റാണ് കൊല്ലത്ത് വിറ്റത്. കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപമുള്ള ജയകുമാർ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ടിക്കറ്റിന് 300 രൂപയായിരുന്നു വില.