കര്‍ഫ്യു നിയമം ലംഘിച്ച് മദ്യവുമായെത്തിയ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ

0
33

കുവൈറ്റ്: കർഫ്യു നിയമം ലംഘിച്ച മൂന്ന് പേര്‍ കുവൈറ്റിൽ അറസ്റ്റിൽ. ഫര്‍വാനിയയിൽ നിന്നാണ് ഇന്ത്യക്കാരായ മൂന്ന് പ്രവാസികൾ പിടിയിലായിരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റില്‍ വൈകുന്നേരം ഏഴ് മണി മുതൽ പിറ്റേന്ന് പുലർച്ചെ ആറ് മണി വരെ ഭാഗിക കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. കർഫ്യു നിയമലംഘകർക്ക് കർശന ശിക്ഷയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം കർഫ്യു സമയത്ത് സംശയാസ്പദമായ നിലയിൽ ചുറ്റിക്കറങ്ങുകയായിരുന്ന യുവാക്കൾ പൊലീസിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തുടർന്നാണ് ഇവരുടെ പക്കൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തത്.

ഇവരെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരിക്കുകയാണ്,