കല കുവൈറ്റ്‌ മൈക്രൊ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌ദാനം മാർച്ച്‌ 11ന്

0
16
കുവൈറ്റ്‌ സിറ്റി: കേരള ആർട്ട്‌ ലവേഴ്സ്‌ അസോസിയേഷൻ, കല കുവൈറ്റ്‌ സംഘടിപ്പിച്ച നാലാമത്‌ മൈക്രൊ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡ്‌ദാനം മാർച്ച്‌ 11ന് നടക്കും.
ജനുവരി 20,21 തീയ്യതികളിലായി നടന്ന ഫെസ്റ്റിവലിൽ പൂർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച 42 ചിത്രങ്ങളാണു മൽസരിച്ചത്‌. നിഷാന്ത് ജോർജ് സംവിധാനം ചെയ്‌ത ‘Judges please note… Chest No-1 56 inch on stage’ മികച്ച ചിത്രമായി തിരഞ്ഞെടുത്തിരുന്നു. രതീഷ് സി.വി അമ്മാസ് സംവിധാനം ചെയ്‌ത ‘Day 378’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ജിജോ വർഗീസ് (സംമോഗ ഉറവ്), മികച്ച തിരക്കഥാകൃത്തായി മനു രാമചന്ദ്രൻ (മൂന്ന്), മികച്ച ക്യാമറാമാനായി രാജേഷ്, ബിന്ദു (Light), മികച്ച എഡിറ്ററായി സൂരജ് എസ് പ്ലാത്തോട്ടത്തിൽ (Treasure Hunt), മികച്ച നടനായി വിനോയ് വിൽസൺ (‘Judges please note… Chest No-1 56 inch on stage’), മികച്ച നടിമാർ നൂർ (Al Hayat), സീനു മാത്യൂസ് (സംമോഗ ഉറവ്), മികച്ച ബാലതാരമായി അവന്തിക അനൂപ് മങ്ങാട്ട് (അച്ഛന്റെ പെൺകുട്ടി) എന്നിവരെ തിരഞ്ഞെടുത്തു.
മാർച്ച്‌ 11ന് വൈകീട്ട്‌ 4 മണിക്ക്‌ മംഗഫ്‌ കല സെന്ററിൽ വെച്ച്‌ നടക്കുന്ന പരിപാടിയിൽ വെച്ച്‌ ജേതാക്കൾക്കും, പങ്കെടുത്തവർക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് കല കുവൈറ്റ്‌ ഭാരവാഹികൾ അറിയിച്ചു.