കല കുവൈറ്റ് അബു ഹലീഫ മെഡിക്കൽ ക്യാമ്പ്‌

0
16
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാമൂഹ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഫഹാഹീൽ ഷിഫ അൽ‌ ജസീറ ക്ലിനിക്കിന്‍റെ സഹകരണത്തോടെ അബുഹലീഫയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പുകളിൽ താമസിക്കുന്ന സാധാരണക്കാരായ തൊഴിലാളികൾ തിങ്ങിപാർക്കുന്ന അബുഹലീഫ മേഖലയിൽ സംഘടിപ്പിച്ച ക്യാമ്പിൽ കല കുവൈറ്റ്‌ അംഗങ്ങൾക്ക്‌ പുറമെ, വിവിധ രാജ്യക്കാരായ നിരവധി ആളുകൾ പങ്കെടുത്തു. രണ്ട് ഡോക്ടർമാരും 8 പാരാമെഡിക്കൽ ജീവനക്കാരുടേയും നേതൃത്വത്തിൽ ബ്ലഡ് പ്രഷർ, ഷുഗർ, ഇസിജി തുടങ്ങിയ പരിശോധനകളും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. അബുഹലീഫ കല സെന്ററിൽ രാവിലെ 8 മണിക്ക്‌ ആരംഭിച്ച ക്യാമ്പ്‌ കല കുവൈറ്റ്‌ പ്രസിഡന്‍റ് ടി.വി.ഹിക്മത്‌ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് വൈസ്‌ പ്രസിഡന്റ്‌ ജ്യോതിഷ്‌ ചെറിയാൻ, അബുഹലീഫ മേഖല സെക്രട്ടറി ജിതിൻ പ്രകാശ്‌, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേന്ദ്രകമ്മിറ്റി അംഗം പ്രജോഷ്‌ എന്നിവർ സംബന്ധിച്ചു. അബുഹലീഫ മേഖലാ പ്രസിഡന്റ്‌ നാസർ കടലുണ്ടി അധ്യക്ഷനായ ചടങ്ങിന് മേഖലാ എക്സിക്യൂട്ടീവ്‌ കമ്മിറ്റിയംഗം വിജുമോൻ സ്വാഗതവും, മെഡിക്കൽ ക്യാമ്പ്‌ സ്വാഗതസംഘം വൈസ്‌ ചെയർമാൻ മിലൻ നന്ദിയും പറഞ്ഞു. മേഖലാ കമ്മിറ്റി അംഗങ്ങൾ, ഫിന്റാസ്‌ സെന്റ്രൽ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. അബുഹലീഫ, മെഹ്ബൂള, ഫിന്റാസ്‌ പ്രദേശങ്ങളിൽ നിന്നായി 240 ഓളം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.