കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന “എന്റെ കൃഷി” കാർഷിക മത്സരത്തിൻറെ ഈ സീസണിലെ മത്സരം ഒക്ടോബറിൽ ആരംഭിക്കും. കുവൈറ്റ് മലയാളികളുടെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കൃഷിയില്‍ താല്‍പര്യമുളള കുവൈത്തിലെ മുഴുവന്‍ മലയാളികള്‍ക്കും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
2019 ഒക്ടോബറിൽ ആരംഭിച്ച് 2020 മാര്‍ച്ചിൽ അവസാനിക്കുന്ന രീതിയിലാണ് “എന്‍റെ കൃഷി”യുടെ മത്സരക്രമം ഒരുക്കിയിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഒക്ടോബർ 5ന് മുൻപായി കല കുവൈറ്റിന്‍റെ യൂണിറ്റുകൾ മുഖേനയൊ, നേരിട്ടൊ സൗജന്യമായി രെജിസ്റ്റർ ചെയ്യാവുന്നതാണ്. കുവൈറ്റിലെ കാര്‍ഷിക രംഗത്തെ വിദഗ്ദ്ധര്‍ അടങ്ങുന്ന സമിതി ഓരോ കര്‍ഷക സുഹൃത്തുക്കളെയും സമീപിച്ചു കാര്‍ഷിക വിളകള്‍ വിലയിരുത്തി വിജയികളെ തെരഞ്ഞെടുക്കും. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സ്വർണ്ണ മെഡലുകളും, തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കർഷകർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷി രീതികള്‍, ദൈനംദിന പരിപാലനത്തിനെടുക്കുന്ന സമയം, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം എന്നിവയായിരിക്കും വിജയികളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 𝟗𝟕𝟗𝟏𝟎𝟐𝟔𝟏 (അബ്ബാസിയ), 𝟗𝟕𝟔𝟖𝟑𝟑𝟗𝟕 (അബുഹലീഫ), 𝟔𝟕𝟎𝟓𝟗𝟖𝟑𝟓 (ഫഹാഹീൽ), 𝟓𝟎𝟖𝟓𝟓𝟏𝟎𝟏 (സാൽമിയ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്