കുവൈത്ത് സിറ്റി: കുവൈറ്റിലെ ചലച്ചിത്ര പ്രവർത്തകർക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ ഏഴാമത് സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ 2025 ജനുവരി 10 ന് അബ്ബാസിയ സെൻട്രൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും “ചെറിയ ചലച്ചിത്രങ്ങളുടെ വലിയ ഉത്സവമായ” മൈക്രോ ഫിലിം ഫെസ്റ്റിവലിൽ 5 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണ്, മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഡിസംബർ 10ന് മുൻപായി www.kalakuwait.com എന്ന വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യണം. തയ്യാറാക്കുന്ന ഫിലിം 2025 ജനുവരി 1 ന് മുൻപ് സംഘാടക സമിതിക്ക് കൈമാറണം. പുർണ്ണമായും കുവൈറ്റിൽ ചിത്രീകരിച്ച ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മത്സരത്തിനു പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 67626379,97341639,60037576 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കല കുവൈറ്റ് “സ്മാർട്ട്ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവലിന് കഴിഞ്ഞ ആറ് പതിപ്പുകളിലും മികച്ച പ്രതികരണമാണ് കുവൈറ്റ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചിരുന്നത്.