കല കുവൈറ്റ് കാരംസ് ടൂർണ്ണമെൻറ് സമാപിച്ചു

0
13

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റി സംഘടപ്പിച്ച കാരംസ് ടൂർണ്ണമെന്റ് സമാപിച്ചു. മേഖല പ്രസിഡന്റ് കൃഷ്ണ മേലത്ത് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഹിക്ക്മത്, പ്രസിഡന്റ് മാത്യു ജോസഫ്, വൈസ് പ്രസിഡന്റ് പ്രവീൺ പി വി, കായിക വിഭാഗം സെക്രട്ടറി ശരത് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ടൂർണ്ണമെന്റ് ചീഫ് കോർഡിനേറ്റർ അശോകൻ കൂവ വേദിയിൽ സന്നിഹിതനായിരുന്നു. മേഖല സെക്രട്ടറി സജീവൻ പി പി സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖലയിലെ കായിക വിഭാഗം ചുമതല വഹിക്കുന്ന ജെബിൻ എബ്രഹാം നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. സിംഗിൾസ്, ഡബിൾസ്, കപ്പിൾസ് എന്നീ കാറ്റഗറിയിൽ മൂന്നൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ സിംഗിൾസ് വിഭാഗത്തിൽ ബാബു വാഴക്കാട്ടിൽ ഒന്നാം സ്ഥാനവും ദിനേശൻ ആറ്റടപ്പ രണ്ടാം സ്ഥാനവും , ഡബിൾസിൽ റിജു & ജാൾസൺ ജോസി ടീം ഒന്നാം സ്ഥാനവും ഉപേഷ് എ കെ & പ്രിയേഷ് അജാനൂർ ടീം രണ്ടാം സ്ഥാനവും കപ്പിൾസിൽ കിരൺ & രശ്മി കിരൺ ടീം ഒന്നാം സ്ഥാനവും ബിജു വിദ്യാനന്ദൻ & സവിത ബിജു ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂർണ്ണമെന്റിലെ ബെസ്റ്റ് പ്ലെയറായി ദിനേശൻ ആറ്റടപ്പയെ തിരഞ്ഞെടുത്തു. തുടർന്ന് അബ്ബാസ്സിയയിലെ കലാകാരന്മാരുടെ ഗാനസന്ധ്യ അരങ്ങേറി.