കല കുവൈറ്റ് ക്ഷേമനിധി ലിജീഷിൻറെ കുടുംബത്തിന് കൈമാറി.

0
18

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗമായിരിക്കെ നിര്യാതനായ ലിജീഷിൻറെ കുടുംബത്തിനുള്ള ക്ഷേമനിധി തുക കൈമാറി. കേരള പ്രവാസി സംഘം ഇരിങണ്ണൂര്‍ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങണ്ണൂര്‍ ഇ.വി.കുമാരന്‍ സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സിപി ഐ (എം) ലോക്കല്‍ സെക്രട്ടറി ടി.അനില്‍ കുമാര്‍ ലിജീഷിന്റെ കുടുംബത്തിന് ക്ഷേമനിധി തുക കൈമാറി. എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. കല കുവൈറ്റ്‌ മുൻ പ്രസിഡണ്ട് ടി കെ കണ്ണൻ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.അരവിദ്ധാക്ഷന്‍, പ്രവാസി സംഘം മേഖല പ്രസിഡണ്ട് എന്‍.ഗോവിന്ദന്‍, സിപി ഐ (എം) ബ്രാഞ്ച് സെക്രട്ടറിമാരായ കല്ലറക്കല്‍ പുരുഷു, ടി.കെ.പ്രജീഷ്, കെ.രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പ്രവാസി സംഘം മേഖല സെക്രട്ടറി ഇടത്തില്‍ സുകുമാരന്‍ സ്വാഗതവും, ബാലന്‍ കക്കുറയില്‍ നന്ദിയും പറഞ്ഞു.