കുവൈറ്റ് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മൂന്നാമത് മൈക്രോ ഫിലിം ഫെസ്റ്റിവലിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു. നവംബര്‍ 19-20 തീയതികളിലായി ഓണ്‍ലൈനില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലില്‍ മൊബൈലില്‍ പൂര്‍ണ്ണമായും കുവൈറ്റില്‍ ചിത്രീകരിച്ച 42 ചിത്രങ്ങളാണ് മത്സരത്തിനെത്തിയത്. പ്രശസ്ത ചലച്ചിത്ര നിരൂപകനും നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകലിലെ ജൂറിയുമായിരുന്ന ശ്രീ വി.കെ ജോസഫ്, അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രാജേഷ് കെ.എം സംവിധാനം ചെയ്‌ത ‘2:43AM’, മുഹമ്മദ് സാലിഹ് സംവിധാനം ചെയ്‌ത ‘BECAUSE OF CORONA’ എന്നിവ മികച്ച ചിത്രങ്ങളായി തിരഞ്ഞെടുത്തു. പ്രവീൺ കൃഷ്‌ണ സംവിധാനം ചെയ്‌ത ‘FEAR MONGER’ യും നിഷാന്ത് ജോർജ് സംവിധാനം ചെയ്‌ത ‘BARAZI’യുമാണ്‍ മികച്ച രണ്ടാമത്തെ ചിത്രങ്ങള്‍. മികച്ച സംവിധായകൻ രാജേഷ് കെ.എം (ചിത്രം- 2:43AM), മികച്ച നടി സീനു മാത്യൂസ് (ചിത്രം – 2:43 AM), മികച്ച നടൻ സുഭാഷ് (ചിത്രം – FEAR MONGER), മികച്ച ബാല താരങ്ങൾ: ആൽബിൻ ലിബി (ചിത്രം – CAGE ), മഴ സവിത (ചിത്രം- ഇവൾ നിലാമഴ), മികച്ച തിരക്കഥാകൃത്ത്: നിഖിൽ പി (ചിത്രം – BARAZI), മികച്ച ക്യാമറാമാൻ: രതീഷ് സി വി അമ്മാസ് (ചിത്രം- 2:43 AM) മുഹമ്മദ് സാലിഹ് (ചിത്രം: BECAUSE OF CORONA) മികച്ച എഡിറ്റർ: മുഹമ്മദ് സാലിഹ് (ചിത്രം: BECAUSE OF CORONA) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍. മണികണ്ഠന്‍ സംവിധാനം ചെയ്ത ‘VICTIM’, രാജേഷ് കെ.എം സംവിധാനം ചെയ്ത ‘CAGE’ എന്നീ ചിത്രങ്ങളും ‘LITTLE HEART’, ‘SHEHASPARSAM’ എന്നീ ചിത്രങ്ങളിലഭിനയിച്ച ബാലതാരം വില്യം അജിത്തും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
നവംബര്‍ 19-ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഫിലിം ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ സജീവ് എബ്രഹാം സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ്, കലാവിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണന്‍, മുതിര്‍ന്ന പ്രവര്‍ത്തകനും ഫിലിം സൊസൈറ്റി അംഗവുമായ ആര്‍. നാഗനാഥന്‍, അബ്ബാസിയ മേഖല സെക്രട്ടറി ഷൈമേഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഉദ്ഘാടനചടങ്ങിന് ഫിലിം ഫെസ്റ്റിവല്‍ കണ്‍വീനര്‍ രാജേഷ് എം എടാട്ടും പ്രദര്‍ശനങ്ങള്‍ക്ക് കണ്‍വീനര്‍ ടി.എം രഞ്ജിത്തും നന്ദി പറഞ്ഞു. കല കുവൈറ്റ് അംഗങ്ങളായ ലിപി പ്രസീദ്, രാജലക്ഷ്മി സൈമേഷ് എന്നിവര്‍ ഫെസ്റ്റിവലിന്റെ അവതാരികമാരായി പ്രവര്‍ത്തിച്ചു.
Home Ejalakam Specials കല കുവൈറ്റ് ഫിലിം ഫെസ്റ്റിവല്‍: 2:43 എഎം, ബിക്കോസ് ഓഫ് കൊറോണ എന്നിവ മികച്ച ചിത്രങ്ങള്‍