കല കുവൈറ്റ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.



കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റ് റിഗ്ഗായ്  അൽ ജവഹറ ഗേൾസ് സ്കൂളിൽ വെച്ച് നടന്നു. ടീമുകളുടെ പങ്കാളിത്തം കൊണ്ട് ടൂർണമെന്റ് ശ്രദ്ധേയമായി. രാവിലെ 7 മണി മുതൽ ആരംഭിച്ച ടൂർണമെന്റിൽ 60 ടീമുകളാണ് പങ്കെടുത്തത്‌. ടൂർണ്ണമെന്റ് കല കുവൈറ്റ് പ്രസിഡണ്ട് ടിവി ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിന് കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ് സ്വാഗതവും സാൽമിയ മേഖല സെക്രട്ടറി അരവിന്ദാക്ഷൻ നന്ദിയും രേഖപ്പെടുത്തി. അഡ്വാൻസ് പ്രൊഫഷണൽ ലേഡീസ് എന്നീ മൂന്ന്‌ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. വനിത വിഭാഗത്തിൽ അബുഹലീഫ എ യൂണിറ്റിലെ  ഷെറീന, ഇർഷാന എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും യൂണിറ്റിലെ തന്നെ എമിൽ സൂസൻ, നേഹ ബിജു ടീം ഒന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രൊഫഷണൽ വിഭാഗത്തിൽ അബ്ബാസിയ ഡി  യൂണിറ്റിലെ ഡോൺ സ്റ്റേജിൽ, ഡോൺ സ്റ്റെജിൻ എന്നിവർ രണ്ടാംസ്ഥാനവും  അബുഹലീഫ എ യൂണിറ്റിലെ  അനീഷ്, ജെറോഷ്  എന്നിവർ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുത്ത അഡ്വാൻസ് വിഭാഗത്തിൽ അബുഹലീഫ എ യൂണിറ്റിലെ അബ്ദുൽ ബാഷിദ്, അജയ് എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും റിഗ്ഗയ്  യൂണിറ്റിലെ റിജോ, ആന്റണി എന്നിവർ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികൾക്കുള്ള സമ്മാനദാനം കലാ കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത്, വൈസ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ, അബ്ബാസിയ മേഖലാ സെക്രട്ടറി ശൈമേഷ്, സാൽമിയ മേഖല സെക്രട്ടറി അരവിന്ദാക്ഷൻ, അബുഖലീഫ മേഖലാ സെക്രട്ടറി ജിതിൻ പ്രകാശ്, മീഡിയ സെക്രട്ടറി ആസഫ് അലി, കലാ വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണൻ, സ്വാഗതസംഘം ജനറൽ കൺവീനർ അജ്നാസ് മുഹമ്മദ്, കേന്ദ്രകമ്മിറ്റി അംഗം ജെ സജി എന്നിവർ നിർവ്വഹിച്ചു. മത്സരങ്ങൾക്ക് സജീവ് മാന്താനം, ശ്രീജിത്ത് എരവിൽ,സനൽ, ജ്യോതിഷ് പി ജി, റിനു, സിദ്ധാർത്ഥൻ, അശോകൻ കൂവ, ജിജുലാൽ, രാജു എന്നിവർ സുരേഷ് കെ എൻ എന്നിവർ നേതൃത്വം നൽകി.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അബ്ബാസിയ യൂണിറ്റ് അംഗം സാലി മൈക്കിളിനുള്ള സ്നേഹോപഹാരവും ഈ പരിപാടിയിൽ വെച്ച്  കലയുടെ പ്രസിഡണ്ട് ടിവി ഹിക്മത്ത് നൽകുകയുണ്ടായി.

At