തന്നെ ആക്രമിച്ചുവെന്നുൾപ്പെടെ കളവു മാത്രം പറയുന്ന ആളായി ഗവർണർ മാറിയെന്നും ജനങ്ങൾ അത് മനസ്സിലാക്കുന്നുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. . തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഗവർണർ.
പ്രതിഷേധക്കാർ തന്റെ വണ്ടിയിൽ അടിച്ചു എന്ന് ഗവർണർ പറഞ്ഞത് കളവാണെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകർ അക്രമിക്കുന്നു എന്നു പറഞ്ഞാണ് ഗവർണർ കഴിഞ്ഞ ദിവസം അത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തന്നെ അക്രമിക്കുന്നു എന്ന നില വരുത്തി അതിന്റെ പുറത്ത് കേന്ദ്രത്തെക്കൊണ്ട് നിലപാട് എടുപ്പിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ കെട്ടുന്ന വിഡ്ഢിവേഷങ്ങളൊന്നും കേരളീയ സമൂഹത്തിൽ ഏശാൻ പോകുന്നില്ല.
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എം വി ഗോവിന്ദൻ മാസ്റ്റർ