കഴിഞ്ഞ മാസം അടച്ചുപൂട്ടിയത് 14 ഭക്ഷ്യ സ്ഥാപനങ്ങൾ

കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം 474 ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹനൻ അബ്ബാസ്. പരിശോധനയിൽ 14 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുക്കുകയും 186 നിയമലംഘന ങ്ങൾ കണ്ടെത്തുകയും ചെയ്തു. അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ അബ്ദുല്ല അൽ കന്ദാരിയുടെ മേൽനോട്ടത്തിലാണ് പരിശോധന സംഘടിപ്പിച്ചതെന്ന് അബ്ബാസ് പ്രസ്താവനയിൽ പറഞ്ഞു.