കവിയൂർ പൊന്നമ്മയുടെ ആരുമറിയാത്ത ജീവിതം

കടപ്പാട്: ജെറി പൂവക്കാല

0
49

“ജീവിതത്തിൽ ഇനിയും അനുഭവിക്കാൻ ഒന്നുമില്ല” ഒരു കൊച്ചു കുട്ടി. അഞ്ചാം വയസ്സിൽ പാട്ടുപഠിക്കുന്നു. രണ്ട് വാചകം പറഞ്ഞാൽ ഒരു വാചകം ചിരിയായിരിക്കും. ചിരിക്കുടുക്ക ആയിരുന്നു അവൾ.പതിനാലാം വയസ്സിൽ ദേവരാജൻ അരങ്ങിലേക്ക് കയറ്റുന്നു. അന്ന് പേടിച്ചിട്ട് ആ കുട്ടി കരഞ്ഞു. പിന്നെ അങ്ങോട്ട് അരങ്ങുകളിൽ വിലസുകയായിരുന്നു.നല്ല അസലായിട്ട് പാടും. അഭിനയരംഗത്തില്ലായിരുന്നെങ്കിൽ കേരളത്തിന്റെ വാനമ്പാടി ആകേണ്ടിയിരുന്ന ആൾ.കുഞ്ഞ് പിള്ളേര് തൊട്ട് പ്രായമായവർ വരെ ഫാൻസ്.സ്റ്റേജുകളിൽ വന്നതിനു ശേഷം സംഗീതം വഴി മാറി പോയിരുന്നു.ഒരു സ്വർണ്ണ വിഗ്രഹം പോലത്തെ സ്ത്രീ, പട്ട് സാരി , നെറ്റിക്കൊരു പൊട്ട്. വട്ട മുഖം. മൂലധനം എന്ന നാടകത്തിൽ പതിനാലാം വയസ്സിൽ അഭിനയിച്ചു.അഭിനയിക്കാൻ പറഞ്ഞേപ്പോൾ പേടിച്ച് കരഞ്ഞു. എനിക്കിത് വയ്യേ എന്ന് പറഞ്ഞു. അന്നേരം സംവിധായകൻ പറഞ്ഞത് എടി കൊച്ചേ നീ വിചാരിക്കുന്ന പോലെ വലിയ സംഭവം ഒന്നും അല്ലാ ഇതു . ഞാൻ പറയുന്നത് പോലെ നീ അങ്ങോട്ട് ചെയ്യ്. ആദ്യത്തെ അഭിനയത്തിൽ പൊന്നമ്മയ്ക്ക് അങ്ങോട്ടു വലിയ സംതൃപ്തി ഇല്ലായിരുന്നു. ദേവരാജൻ മാഷിനെ കണ്ടാൽ വിറയ്ക്കുന്ന കാലം, ദേവരാജൻ പറഞ്ഞു എടി കൊച്ചേ, അഭിനയം കൊള്ളാമായിരുന്നു കെട്ടോ.നാടകം ഒരു ബലപാഠം ആയിരുന്നു. സിനിമ ആയിരുന്നുമോഹം. ശ്രീരാമപട്ടാഭിഷേകം എന്ന സിനിമയിൽ ഒന്ന് മുഖം കാണിച്ചാണ് അഭിനയം തുടങ്ങുന്നത്. മണ്ഡോതിരി ആയിട്ടാണ് അഭിനയിച്ചത്.രാവണന്റെ ഭാര്യ. സുബ്രഹ്മണ്യൻ സ്വാമി തന്റെ സിനിമയിൽ അഭിനയിക്കാൻ കാണാൻ കൊള്ളാവുന്ന പെൺപിള്ളേരെ അന്വേഷിച്ചിരുന്നു. സുബ്രഹ്മണ്യനെ ഒന്ന് കാണുവാൻ പോയപ്പോൾ , കുട്ടി ആ വേഷം ഇട്ട് ഇങ്ങ് വന്നാട്ടെ എന്ന് പറഞ്ഞു.വേഷം ഇട്ടിട്ട് വന്നു . അത് അവൾ അറിയാതെ ഷൂട്ട് ചെയ്തു.പേടിക്കും എന്ന് വിചാരിച്ച് പൊന്നമ്മയോട് ഒന്നും പറഞ്ഞിരുന്നില്ല. ഇച്ചിരെ ഗ്ലിസറിൻ ഇട്ടിട്ട് ഇങ്ങ് നടന്ന് വാ പൊന്നമ്മേ എന്ന് പറഞ്ഞു. അങ്ങനെ പൊന്നമ്മ പോലും അറിയാതെ അവർ ഷൂട്ട് ചെയ്തു. അങ്ങനെ മണ്ഡോദരി ആയി. ചെറിയൊരു വേഷം. അങ്ങനെ സിനിമയിൽ കാലു കുത്തുന്നു.പിന്നെ കുടുംബിനി ,ഭർത്താവ് ഓടയിൽ ,നിന്ന് അങ്ങനെ പ്രേം നസീറിന്റെ നായികയായി കണ്മണികൾ എന്ന പടം . ആദ്യം എല്ലാം കരച്ചിൽ റോൾ . അങ്ങനെ ഇരിക്കുമ്പോൾ ശശി കുമാർ സാറിനോട് പറഞ്ഞു എനിക്ക് എന്തെങ്കിലും ഒരു വേഷം മാറ്റി തരണം . അത് നടക്കില്ല, നിങ്ങളിൽ മാതൃത്വമാണ് കൂടുതൽ.വണ്ണം തോന്നിക്കുമെങ്കിലും ഒരുപാട് ഭക്ഷണം കഴിക്കുന്ന ആളല്ല പൊന്നമ്മ. മനസ്സ് വയസാകാത്തതിന് കാരണം ചോദിച്ചപ്പോൾ , എന്റെ കൂട്ടുകാർ കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളെ കൂട്ടുകാരാക്കിയാൽ മനസ്സ് ചെറുപ്പംആകും എന്നാണ് പൊന്നമ്മ പറയുന്നത്.തനി നാട്ടിൻപുറം കാരിയുടെ മനസ്സ്. പത്ത് വയസ്സ് വരെ വളന്നത് പൊൻകുന്നം എന്ന സ്ഥലത്താണ്.ആറര ഏക്കർ സ്ഥലത്ത് അതിന്റെ നടുക്ക് ഒരു വീട്. കറന്റ് ഇല്ല. കവിയൂരിൽ നിന്ന് അച്ഛൻ ബന്ധുക്കളുമായി വഴക്കിട്ടതാണ് അവിടെനിന്ന് പോകുവാൻ ഉള്ള കാരണം. സ്കൂളിൽ നിന്ന് നടന്നു വരുമ്പോൾ ചേര ഒക്കെ റോഡിൽ ക്രോസായിട്ട് കിടക്കും. അത് പോകും വരെ പാമ്പിനെ നോക്കി നിൽക്കുന്ന പൊന്നമ്മ.ഒരു കല്ല് പോലും എറിയില്ല. ഉറുമ്പിനെ പോലും ദ്രോഹിക്കാറില്ല. അച്ഛൻ നല്ല കലാകാരൻ , സർഗ്ഗാത്മകത ഉള്ള ആള്. പുരോഗമനവാദി, ഇടതു അനുയായി. സുന്ദരൻ. വെളുത്തു തുടുടുത്ത് ചുരുണ്ട മുടിയുള്ള അച്ഛന്റെ സൗന്ദര്യം മക്കൾക്ക് ആർക്കും കിട്ടിയിട്ടില്ല. പൊൻകുന്നത്ത് നിന്ന് നേരെ ചങ്ങനാശേരിയിൽ. ചങ്ങനാശേരിയിൽ വാടക വീടാണ്. വീട് മാറുന്നതിന് മുൻപ് 16 വയസ്സുള്ള ചെറുപ്പക്കാരനെ പത്ത് വയസുള്ള പൊന്നമ്മയ്ക്ക് ഇണപ്രാവുകൾ എന്ന പുസ്തകം സമ്മാനപ്പൊതിയിൽ പൊതിഞ്ഞ് സമ്മാനിക്കുന്നു. അതിൽ നാല് വരികൾ എഴുതിയിരിക്കുന്നു. കാണപ്പെടാത്തതാം ആകാശ വീതിയിൽ,തുടങ്ങിയ ഒരു എഴുത്ത്. ഇത് വായിച്ചതും ഓടി പുറത്തേക്ക് വന്നു . അപ്പോളേക്കും ആള് പോയി.പിന്നീട് ഒരിക്കലും കണ്ടിട്ടില്ല. ക്യാമറ ഓണാക്കുമ്പോൾ മാത്രം സിനിമക്കാരി. അത് കഴിഞ്ഞാൽ പഴയ കവിയൂർകാരി.ഭർത്താവ് മണിസ്വാമി.സമ്മിശ്രമായ വികാരം സമ്മാനിച്ച ആളാണ് മണിസ്വാമി. രണ്ട്പേരും രണ്ട് ധ്രുവങ്ങളിൽ ആയിരുന്നു.പൊന്നമ്മ എത്രത്തോളം സോഫ്റ്റ് ആയിരുന്നോ അത്രത്തോളം ദേഷ്യക്കാരൻ ആയിരുന്നു മണിസ്വാമി.ഒരു പ്രാവിശ്യം പോലും സ്നേഹമായിട്ട് പെരുമാറിയിട്ടില്ല.ഭർത്താവിൽ നിന്ന് പിരിഞ്ഞു ജീവിച്ചു. സ്വതന്ത്രയായി ജീവിച്ചു.പക്ഷേ അവസാന കാലം ഭർത്താവിന്റെ ദുർഗതി കണ്ടിട്ട് കൂടെ താമസിപ്പിച്ചു .മരിക്കുന്ന സമയം കവിയൂർ പൊന്നമ്മയുടെ അടുത്തു കിടന്നാണ് മരിച്ചത്.( ഭർത്താവ് ഒരു പാട് ദ്രോഹിച്ചു പീഡിപ്പിച്ചതാണ് പൊന്നമ്മയെ) . ജീവിതത്തിൽ ഇനിയും ഒന്നും അനുഭവിക്കാൻ ഇല്ല. അത്രമേൽ പീഡിപ്പിച്ചു.

തന്റെ 18-ാം വയസ്സിൽ നടൻ ശങ്കരാടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞതാണെന്നും, പിന്നീടെന്ത് സംഭവിച്ചു എന്നും നടി പറയുന്നു. “എനിക്ക് 18 വയസ്സ് പ്രായം, ഞാൻ അന്ന് നാടക രംഗത്ത് സജീവമായിരുന്നു. ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. അപ്പോഴാണ്, ശങ്കരാടി ചേട്ടൻ എന്നെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് സമിതിയിൽ എത്തിയത്. എനിക്ക്, അങ്ങനെ പ്രണയമൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ, സമിതി മുഴുവൻ ഞങ്ങൾ പ്രണയത്തിലാണ് എന്ന വാർത്ത പരന്നു,” നടി തുടർന്നു.“അങ്ങനെ വിഷയം വീട്ടിലറിഞ്ഞു. അന്ന് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ മേൽനോട്ടത്തിലായിരുന്ന കെപിഎസി, പാർട്ടി അച്ഛനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. അങ്ങനെ വിവാഹ നിശ്ചയം കഴിഞ്ഞു. പക്ഷെ, പല കാരണങ്ങൾക്കൊണ്ട് ആ വിവാഹം നടന്നില്ല. പൊന്നമ്മക്ക് മറ്റൊരാളോട് പരിശുദ്ധമായ ഒരു പ്രണയം ഉണ്ടായിരുന്നു. കല്യാണത്തിന്റെ വക്കിൽ എത്തിയപ്പോൾ മതം മാറണം എന്ന് പറഞ്ഞു. അത് നടക്കില്ല എന്ന് പറഞ്ഞു പിരിഞ്ഞതാണ് അത്. ആ പ്രണയം തകർന്ന സമയം ആണ് മണിസ്വാമിയെ കണ്ടുമുട്ടിയത്. റോസി എന്ന സിനിമയുടെ നിർമ്മിതാവ്.കുടുംബം രക്ഷപെടും എന്ന് ഓർത്ത് വിവാഹം ചെയ്തതാണ് . എല്ലാം തകിടം മറിഞ്ഞു.

മകൾ ബിന്ദു . ബിന്ദു ഇന്ന് അമേരിക്കയിലാണ്. പൊന്നമ്മയുടെ രണ്ടാമത്തെ നാത്തൂന്റെ മകൻ ആണ് വിവാഹം കഴിച്ചിരിക്കുന്നത്.ബിന്ദുവിന് ഒരു വിഷമം ഉണ്ട് . അമ്മ ബിന്ദുവിനെ നോക്കിയിട്ടില്ല എന്ന വിഷമം.( മകളെ നോക്കാൻ പറ്റിയിട്ടില്ല എന്നതു സത്യം എന്ന് പൊന്നമ്മ സമ്മതിച്ചിരിക്കുന്നു. അതൊരു പരിഭവമാണ്). പലരും തെറ്റ് ധരിച്ചിരിക്കുന്നത് മോഹൻലാലിന്റെ അമ്മയാണെന്നാണ്. മോഹൻ ലാൽ എനിക്ക് ജനിക്കാതെ പോയ മകൻ ആണെന്ന് പലപ്പോഴും പൊന്നമ്മ പറയുമായിരുന്നു.പിള്ളേര് ഉൾപ്പടെ പൊന്നമ്മയേ വിളിക്കുന്നത് പൊന്നൂസ് എന്നാണ്. അത്ര സ്വാതന്ത്ര്യമാണ്.ന്യൂ ജനറേഷൻ സിനിമകൾക്ക് പെണ്ണുങ്ങളെ വേണ്ട എന്ന് പറയും പൊന്നമ്മ. പെണ്ണുങ്ങളെ ഇപ്പോൾ ആർക്കും വേണ്ട എന്നൊരു ചിന്ത പൊന്നമ്മയിൽ കൂടിയിരുന്നു. ന്യൂ ജനറേഷൻ സിനിമക്ക് എതിരായിരുന്നു പൊന്നമ്മ. ഫഹദ്  ഫാസിൽ ആണ്  ഇപ്പോഴത്തെ ജനറേഷനിൽ ഇഷ്ടം ഉള്ള നടൻ.ആലുവതീരത്ത് ഒരു വീട് പണിയണം എന്ന് ആഗ്രഹം ആയിരുന്നു. അത് സഫലമായി.ഒരുമിനുട്ട് അടങ്ങി ഇരിക്കില്ല. രാവിലെ പൊടി തുടക്കും. വീട്ടിൽ ഇരിക്കുന്ന സർവ്വ സാധനവും ഈറതുണിയിൽ തുടക്കും. രാവിലെ വെള്ളം കുടിക്കും. പിന്നെ അടുക്കളയിൽ പോയി ഇരിക്കും. അതുകഴിഞ്ഞ് പുകയില ചേർത്തു വെറ്റില മുറുക്കും.30 വർഷം സ്ഥിരം ശീലം. പത്തനംതിട്ട ജില്ലയിൽ മണിമലയാറിന്റെ കരയിൽ ഉള്ള ഒരു ഗ്രാമമാണ് കവിയൂർ . ഒരു കൊച്ചു ഗ്രാമം, പതിനയ്യായിരം പേരുള്ള ഒരു ഗ്രാമം .എന്റെ നാടാണ് കവിയൂർ . എന്റെ വീട്ടിൽ നിന്ന് അര കിലോമീറ്റർ ആണ് കവിയൂർ പൊന്നമ്മയുടെ തറവാട് .ഞങ്ങളുടെ നാടിനെ ലോകം മുഴുവൻ എത്തിച്ച കവിയൂർ പൊന്നമ്മ. കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്.ഒരുപാട് കലാകാരന്മാർ ഉള്ള കവിയൂർ. കർഷകർ ആണ് കൂടുതലും.പേരുകൊണ്ട് കവിയൂർ ആണെങ്കിലും അധികം നാൾ കവിയൂരിൽ താമസിച്ചിട്ടില്ല. ഇടക്ക് കവിയൂരിൽ വരുമായിരുനെന്നല്ലാതെ അവിടെ അധികം താമസിക്കാറില്ലായിരുന്നു. കവിയൂർ പൊന്നമ്മക്ക് ആദരാഞ്ജലികൾ