കുവൈത്ത് സിറ്റി: വിദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ഭരണ കുടുംബത്തിൽപെട്ട ഒരാളെയും ഒരു സ്വദേശി പൗരനെയും രണ്ടു ഈജിപ്തുകാരെയും കസ്റ്റഡിയിലെടുത്തു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഈജിപ്തുകാരനെ തടഞ്ഞു നിർത്തി 30000 ദീനാർ കവർന്ന കേസിലാണ് നാലംഗ സംഘം പിടിയിലായത് . ഏതാനും ദിവസം മുമ്പ് ജലീബ് അൽ ശുയൂഖിൽനിന്നാണ് പ്രതികൾ ഈജിപ്ഷ്യൻ വംശജനെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തിയത് .രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത് .പ്രതികളെ കരുതൽ തടങ്കലിൽ വെക്കാൻ ജനറൽ പ്രോസിക്യൂഷൻ ഉത്തരവ് പ്രഖ്യാപിച്ചു .