കാണാതായ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

0
33

കുവൈത്ത് സിറ്റി:കഴിഞ്ഞ ശനിയാഴ്ച കുവൈറ്റ് ടവറിന് മുന്നിൽ മുങ്ങിപ്പോയ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. അച്ഛനോടൊപ്പം കുട്ടി സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നു. തുടർന്ന് രക്ഷാപ്രവർത്തകർക്ക് അച്ഛനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു.

കുട്ടിയെ കണ്ടെത്താൻ നടത്തുന്ന പ്രവർത്തനങ്ങൾ ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് അഫേഴ്സ് സഹ മന്ത്രിയുമായ അനസ് ഖാലിദ് അൽ സലാ നേരിട്ട് വിലയിരുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഫയർ ആന്റ് മാരിടൈം റസ്ക്യൂ ഡിപ്പാർട്ട്മെന്റിൽ സന്ദർശനം നടത്തി. ഫയർ ഡിപ്പാർട്ട്മെന്റ് മേധാവി ലെ. ജ. ഖാലീദ് രഖൻ അൽ മെക്ക് രാദ് ഒപ്പമുണ്ടായിരുന്നു. മാരിടൈം ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ട്മെന്റ് മേധാവി കേണൽ ബാദർ അൽ ഖാദം ഇത് വരെ എടുത്ത നടപടി വിശദീകരിച്ചു. തിരച്ചിൽ നടപടിക്ക് ചില പ്രദേശവാസികളും പൗരൻമാരും സഹായം നൽകിയ കാര്യവും ബോധിപ്പിച്ചു. വകുപ്പ് സ്വീകരിച്ച നടപടികളെ ഉപ പ്രധാനമന്ത്രി അൽ സലാ പ്രകീർത്തിച്ചു. കുട്ടിയെ കണ്ടെത്തുന്നത് വരെ തിരച്ചിൽ തുടരാനും നിർദേശം നൽകി.