കാരുണ്യത്തിന്റെ കൈത്താങ്ങായി കാസർഗോഡ് ജില്ലാ അസോസിയേഷൻ

0
53

കാസർഗോഡ് : ശുദ്ധജല ക്ഷാമം രൂക്ഷമായ ഹോസ്ദുർഗ് ജി. എച്ച്. എസ്. എസിൽ കാരുണ്യത്തിന്റെ കൈത്താങ്ങുമായി കുവൈത്ത് കാസർഗോഡ് എക്സ്പാട്രിയേറ്റ് അസോസിയേഷൻ. കെ. ഇ. എ സ്കൂളിന് സമർപ്പിച്ച ശുദ്ധജല പദ്ധതി ഇ. ചന്ദ്രശേഖരൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു.

കെ. ഇ. എ രക്ഷാധികാരിയായിരുന്ന സഖീർ തൃകരിപ്പൂരിന്റെ സ്മരണാർത്ഥമാണ് സംഘടന സ്‌കൂളിനായി ഒരു ശുദ്ധജല പദ്ധതി ഒരുക്കിയത്. വൈസ് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി മുഞ്ഞി അധ്യക്ഷനായ ചടങ്ങിൽ മുഖ്യരക്ഷാധികാരി സത്താർ കുന്നിൽ, മലബാർ വാർത്ത മാനേജിംഗ് എഡിറ്റർ ബഷീർ ആറങ്ങാടി, സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എ.വി സുരേഷ്‌ബാ ബു, പിടിഎ പ്രസിഡണ്ട് രഞ്ചിരാജ് കരിന്തളം, മദർ പിടിഎ പ്രസിഡണ്ട് ഹസി ന, വികസന സമിതി ചെയർമാൻ സന്തോഷ് കുശാൽനഗർ. പ്രധാനാധ്യാ പകൻ എസ്.പി കേശവൻ, ഇ.കെ.കെ പടന്നക്കാട്, അനിൽ കള്ളാർ, മൊയ്തു ഇരിയ, മുഹമ്മദ് കുഞ്ഞി ആവിക്കൽ, ജലീൽ ആരിക്കാടി, ഹാരിസ് മുട്ടുന്തല, നിസ്സാം മൗക്കോട്, അഷറഫ് കുച്ചാണം എന്നിവർ സംബന്ധിച്ചു.

ഹമീദ് മധൂർ ആണ് സ്വാഗതം പറഞ്ഞത്.സംഘടന നടപ്പിലാക്കിയ ആറാമത്തെ കുടിവെള്ള പദ്ധതിയാണ് ഹൊസ്‌ദുർഗ് സ്‌കൂളിൽ സ്ഥാപിച്ചത്. കുടിവെള്ള പദ്ധതി ഇതുവരെ നൂറുകണക്കിന് ജനങ്ങൾക്കും കുട്ടികൾക്കും ഉപകാരപ്രദമായ രീതിയിലാണ് സമർപ്പിക്കപ്പെട്ടത്.

ആദ്യപദ്ധതി വർഷങ്ങളായുള്ള കോളനി നിവാസികളുടെ ജല ദൗർലഭ്യത്തിന് ഒരു പരിഹാരമായി 30 ഓളം കുടുംബങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു വൻകിട പദ്ധതി തന്നെയാണ് കോളിയടുക്കം ഹൗസിംഗ് കോളനിയിൽ കാസർഗോഡ് അസോസിയേഷൻ സ്ഥാപിച്ചത്. രണ്ടാമത്തെ പദ്ധതി മുള്ളേരിയ ഗാഡികുട്ടി പ്രദേശത്ത് സ്ഥാപിക്കുകയുണ്ടായി. സർക്കാരിന്റെ വലിയൊരു പദ്ധതി നിലവിലുള്ള സ്ഥലത്താണെങ്കിൽ പോലും, അത് തികയാതെ വരുന്ന ഒരുപാട് കുടുംബങ്ങളുടെ നീറുന്ന ജലദൗർലഭ്യം പ്രശ്നത്തിലാണ് കാസർഗോഡ് അസോസിയേഷന്റെ കുടിവെള്ള പദ്ധതി ഉപകാരപ്രദമായത്. മൂന്നാമത്തെ സംരംഭം തൃക്കരിപ്പൂർ പഞ്ചായത്തിലാണ് സ്ഥാപിച്ചത്. നിറയെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിൽ പോലും കുടിവെള്ളം കിട്ടാക്കനിയായി മാറിയ ആ പ്രദേശത്ത് സംഘടന സ്ഥാപിച്ച കുടിവെള്ള ടാങ്കിന്റെ ഉപയോഗം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി.

നാലാമത് സംരംഭം സർക്കാർ സ്കൂളുകളിലെ ജലക്ഷാമം മനസ്സിലാക്കിക്കൊണ്ട് അംഗടിമുഗർ ജിഎച്ച്എസ് ഹൈസ്കൂളിലാണ് സ്ഥാപിച്ചത്. ഒരു നൂറ്റാണ്ട് പിന്നിടുന്ന അതിപ്രാചീനമായ ഒരു സ്കൂളാണ് മറ്റ് സൗകര്യങ്ങൾ പലതും ലഭിച്ചിട്ടും കുടിവെള്ള ലഭ്യതയിൽ വളരെ ബുദ്ധിമുട്ട് നേരിടുന്നത് അറിഞ്ഞു കൊണ്ടാണ് സംഘടനാ ആ വിഷയം പഠനവിധേയമാക്കുകയും അവിടെ ഒരു കുടിവെള്ള പദ്ധതി നൽകുവാൻ തീരുമാനിക്കുകയും ചെയ്തത്. അഞ്ചാമത് സംരംഭം കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നൂറുവർഷത്തിലധികം പഴക്കമുള്ള ജി യു പി സ്കൂൾ കാസർഗോഡിന്റെ കുട്ടികൾക്കുവേണ്ടി സ്കൂളിൽ സ്ഥാപിക്കുകയുണ്ടായി. ആയിരക്കണക്കിന് കുട്ടികളാണ് ആ പദ്ധതിയുടെഗുണം അനുഭവിക്കുന്നത്. ആറാമത്തെ കുടിവെള്ള പദ്ധതിയാണ് കാഞ്ഞങ്ങാട് നഗരമധ്യേയുള്ള ജിഎച്ച്എസ് ഹോസ്ദുർഗിൽ സ്ഥാപിക്കുവാൻ തീരുമാനിച്ചത്. ഈ സംരംഭം ജൂൺ മാസം പതിനെട്ടാം തീയതി സംഘടനയുടെ പ്രധാന ഭാരവാഹികളുടെ സാന്നിധ്യത്തിൽ സ്ഥലം എംഎൽഎ ശ്രീ ചന്ദ്രശേഖരൻ അവർകൾ സ്കൂളിന് സമർപ്പിക്കുകയാണ്.

20 വർഷം പിന്നിടുന്നകാ കാസർഗോഡ് ജില്ലാ അസോസിയേഷൻ കുവൈറ്റിലുള്ള അംഗങ്ങളുടെ സേവന പ്രവർത്തനങ്ങൾക്കൊപ്പം നാട്ടിലെ സാമൂഹിക സാംസ്കാരിക രംഗങ്ങൾക്ക് നൽകുന്ന സംഭാവനകൾ പൊതുസമൂഹത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.