കുവൈത്ത് സിറ്റി: കാര്‍ കഴുകാന്‍ വിസമ്മതിച്ചതിന് പ്രവാസിയെ മര്‍ദ്ദിച്ച കേസിൽ പൊലീസുകാരന് ഏഴ് വർഷം കഠിന തടവിന് വിധിച്ച് അപ്പീൽ കോടതി. കഴിഞ്ഞ വർഷം ബംഗ്ലാദേശ് സ്വദേശിയെ മർദ്ദിച്ച കേസിലാണ് പൊലീസുകാരനെ ശിക്ഷിച്ചത്. മർദ്ദനത്തിൽ ബംഗ്ലാദേശ് സ്വദേശിക്ക് 50 ശതമാനം വൈകല്യം സംഭവിച്ചിരുന്നു. വാദിഭാഗത്തിന്റെ ഈ വാദം കോടതിയും അംഗീകരിച്ചു. നേരത്തെ ക്രിമിനൽ കോടതി പ്രതിയ്ക്ക് 10 വർഷത്തെ തടവ് വിധിച്ചിരുന്നു. കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജിയിലാണ് അപ്പീൽ കോടതി വിധി പുറപ്പെടുവിച്ചത്.