കാറിൽ ട്രക്ക് ഇടിച്ച് മലയാളി മരിച്ചു

0
24

കുവൈറ്റ്‌ സിറ്റി : കുവൈത്തിൽ ഉണ്ടായ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. കോട്ടുകാൽ പുന്നക്കുളം സ്വദേശി നിധിൻ രാജ് (33) ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ചയാണ് അപകടം നടന്നത്. അഞ്ച് പേർക്കൊപ്പം നിധിൻ സഞ്ചരിച്ച കാറിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. കുവൈത്ത് സ്വദേശിയായ ഡ്രൈവറും അപകടത്തിൽ മരിച്ചു. ജോലി ആവശ്യത്തിനായി ആറ് മാസം മുമ്പാണ് നിധിൻ കുവൈറ്റിൽ എത്തിയത്. ഭാര്യ- എം.എസ്. ലക്ഷ്മി, മക്കൾ -നിവേദ് എൻ.നായർ, നീരജ് എൻ.നായർ. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.