കാലാവധി കഴിഞ്ഞ മുട്ടയുപയോഗിച്ച് ഭക്ഷണം വിളമ്പി; റസ്റ്റോറന്റ് അടച്ചുപൂട്ടി

0
31

കുവൈത്ത് സിറ്റി: മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത, കാലഹരണപ്പെട്ട മുട്ട ഉപയോഗിച്ച് ഭക്ഷണം വിളമ്പിയതിന് കാപിറ്റൽ ഗവർണറ്റിലെ റസ്റ്റോറന്റ് അടച്ചുപൂട്ടി. രണ്ട് മാസം മുമ്പ് തന്നെ മുട്ടയുടെ കാലാവധി കഴിഞ്ഞിരുന്നു. ഗവർണറേറ്റിൽ നടത്തിയ പതിവ് പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. തുടർന്ന് നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.