കാസർകോട് തീപിടിത്തം; മൂന്ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ അറസ്റ്റിൽ

0
24

കാസർകോട്: അഞ്ചൂറ്റമ്പലം വീരേർക്കാവിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പ്രതികളുടെ അറസ്റ്റ് നീലേശ്വരം പോലീസ് ചൊവ്വാഴ്ച രേഖപ്പെടുത്തി. രാജേഷ് പി, ഭരതൻ, ചന്ദ്രശേഖരൻ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മൂന്നുപേരെ കൂടാതെ ക്ഷേത്ര കമ്മിറ്റി അംഗങ്ങളായ എ വി ഭാസ്കരൻ, തമ്പാൻ, ചന്ദ്രൻ, ബാബു, ശശി എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയാണ് നീലേശ്വരത്തിനടുത്തുള്ള ക്ഷേത്രത്തിൽ തെയ്യം കെട്ടുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ 154 പേർക്ക് പരിക്കേറ്റത്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. അതേസമയം, തീപിടിത്തത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകുകയും സമാന സംഭവങ്ങൾ ആവർത്തിക്കുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.