കാസർഗോഡ് കള്ളവോട്ട് ചെയ്ത ലീഗ് പ്രവർത്തകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും

0
34

കാസര്‍ഗോഡ്: കാസർഗോഡ് കള്ളവോട്ട്
ചെയ്ത മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഇന്ന്
അറസ്റ്റ് ചെയ്യാന്‍ സാദ്ധ്യത. മുഹമ്മദ്
ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍
സമദ് എന്നിവരാണ് കള്ളവോട്ട്
ചെയ്തതായി കണ്ടെത്തിയത്. മുഖ്യ
തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
ഇവര്‍ കള്ളവോട്ട് ചെയ്തതായി
സ്ഥിരീകരിച്ചിരുന്നു. തുടർന്ന്
വരണാധികാരിയായ കളക്ടറുടെ
പരാതിയില്‍ പോലീസ് കേസെടുക്കും.
കല്യാശ്ശേരിയില്‍ പുതിയങ്ങാടി ജമാ
അത്ത്സ്‌കൂളിലെ 69,70-ാം നമ്പർ
ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്.
മുഹമ്മദ് ഫായിസ് രണ്ട് ബൂത്തുകളിലാണ്
വോട്ട് ചെയ്തത്. അബ്ദുള്‍ സമദ് ഒരേ
ബൂത്തില്‍ രണ്ടുതവണയും വോട്ട്
ചെയ്തതായി കണ്ടെത്തി. കെ.എം
മുഹമ്മദ് സ്വന്തം വോട്ടടക്കം മൂന്ന് തവണ
വോട്ട് ചെയ്തിരുന്നു.