കാർഷിക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതിൽ രാജ്യസഭയിൽ ഇന്നും പ്രതിഷേധം

0
26

കർഷകവിരുദ്ധ ബില്ലുകൾക്കെതിരെയുള്ള  പ്രക്ഷോഭം രാജ്യത്തിന്റെ കൂടുതൽ മേഖലകളിലേക്ക്‌ പടരുന്നു.   അടിച്ചമർത്താനുള്ള ശ്രമങ്ങളെ അവഗണിച്ച്‌ വിവിധ സംസ്ഥാനങ്ങളിൽ‌ കർഷകർ തെരുവിൽ അണിചേർന്നു‌. അഖിലേന്ത്യാ കിസാൻസഭ, സംയുക്ത കർഷക പ്രക്ഷോഭവേദിയായ അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങി വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലാണ്‌ പ്രക്ഷോഭം.

കാർഷിക ബില്ലിനെതിരെ പ്രതികരിച്ച എംപിമാരെ സസ്പെൻഡ് ചെയ്തതിൽ രാജ്യസഭയിൽ ഇന്നും പ്രതിഷേധം. എംപിമാരെ തിരിച്ചെടുക്കുന്നത് ഉൾപ്പെടെ തങ്ങളുയർത്തിയ ആവശ്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് എംപിമാർക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.