കാർ മോഷണസംഘത്തെ അതിവിദഗ്ധമായി കുടുക്കി പൊലീസ്

0
20

കുവൈറ്റ്: രാജ്യത്തെ വിവിധയിടങ്ങളിൽ കാർ മോഷണം നടത്തി വന്ന സ്വദേശി സംഘത്തെ അതിവിദഗ്ധമായി കുടുക്കി പൊലീസ്. കാർ മോഷണവുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധ ഗവര്‍ണേറ്റുകളിൽ പരാതി ഉയര്‍ന്നതിനെ തുടർന്ന് പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികള്‍ പരിശോധിച്ചപ്പോൾ എല്ലാ മോഷണങ്ങൾക്കും സമാന സ്വഭാവമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇതോടെ ഒരു സംഘം തന്നെയാണ് മോഷണം നടത്തുന്നതെന്ന് വ്യക്തമായതോടെയാണ് ആ രീതിയിൽ അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച കാറുമായി പോയ യുവാവ് പിടിയിലായതോടെ ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് കൂട്ടു പ്രതികളെയും കുടുക്കുകയായിരുന്നു.

കാർ മോഷ്ടിച്ച് നമ്പർപ്ലേറ്റ് മാറ്റി കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച ശേഷം പൊളിച്ചു വിൽക്കുകയായിരുന്നു ഇവരുടെ രീതി. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ പന്ത്രണ്ടോളം കാറുകൾ മോഷ്ടിച്ചതായാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്.