കിംഗ് ഫൈസൽ സ്ട്രീറ്റ് താൽക്കാലികമായി അടച്ചു

ജൂലൈ 20 വരെ എല്ലാ ദിവസവും രാത്രി 12 മുതൽ ആറു വരെയാണ് അടച്ചിടുന്നത്

0
30

കുവൈത്ത് സിറ്റി: ഖൈത്താൻ ഇന്റർസെക്ഷന് മുകളിലുള്ള മേൽപ്പാലത്തിന്റെ ഭാഗങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കിംഗ് ഫൈസൽ സ്ട്രീറ്റ് താൽക്കാലികമായി അടച്ചു. ജൂലൈ 20 വരെ എല്ലാ ദിവസവും രാത്രി 12 മുതൽ ആറു വരെയാണ് അടച്ചിടുന്നത്.വിമാനത്താവളം, കുവൈത്ത് സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതിനായി ബദൽ റൂട്ട് നിർദ്ദേശിക്കും. നിശ്ചിത സമയങ്ങളിൽ ഇത്തരം റൂട്ടുകൾ ഉപയോഗിക്കണമെന്ന് റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിർദ്ദേശിച്ചു.