കിംഗ് റിച്ചാർഡ്; റിച്ചാർഡെന്ന പോരാളിയുടെ കഥ

എഴുതിയത് - ജോളി ജോസഫ്

1980-ൽ, റിച്ചാർഡ് എന്ന കറുത്ത വർഗക്കാരനായ ഒരാൾ, തന്റെ ഒരുവർഷത്തെ കഠിന പ്രയത്ന ഫലത്തേക്കാൾ കൂടുതലായ ഇന്നേക്ക് ഏകദേശം മുപ്പത്തിമൂന്നു ലക്ഷം രൂപ ഒരു റൊമാനിയക്കാരി ടെന്നീസ് ടൂർണമെന്റിൽ വിജയിച്ച് സമ്മാനം നേടുന്നത് ടെലിവിഷനിൽ കണ്ട് ഞെട്ടിതരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ, ഇനിയും ജനിക്കാനുള്ള തന്റെ പെൺമക്കളും ടെന്നീസ് കളിച്ചിരിക്കുമെന്ന് അദ്ദേഹം മനസ്സിൽ തീരുമാനമെടുത്തു.കറുത്ത വർഗക്കാരുടെ അക്രമത്തിന് പേരുകേട്ട കുപ്രസിദ്ധ പ്രദേശമായ കാലിഫോർണിയയിലെ കോംപ്ടണിൽ ജനിച്ച തന്റെ രണ്ട് പെൺമക്കൾക്ക് അവിടെനിന്നും രക്ഷപെടുത്താനുള്ള പദ്ധതിയെക്കുറിച്ച് പെൺമക്കളെ പരിശീലിപ്പിക്കാൻ പണമില്ലായിരുന്നിട്ടും വിലയേറിയ കായിക വിനോദമായ ടെന്നീസിനെക്കുറിച്ച് യാതൊന്നും അറിയാതിരുന്ന റിച്ചാർഡ് 78 പേജുള്ള ഒരു രേഖ എഴുതി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ടെന്നീസുമായി ബന്ധപ്പെട്ട മാഗസിനുകളും വീഡിയോ കാസറ്റുകളും അദ്ദേഹം ശേഖരിക്കുകയും ടെന്നീസ് കളിക്കാൻ സ്വയം പഠിക്കുകയും ചെയ്തു . അഞ്ച് വർഷത്തിന് ശേഷം, റിച്ചാർഡിന്റെ പ്ലാൻ അനുസരിച്ച് രണ്ട് പെൺമക്കളുടെ കയ്യിൽ ടെന്നീസ് റാക്കറ്റുകളും പഴയ മാസികകളും വീഡിയോകളും താൻ പഠിച്ച കാര്യങ്ങളും ഉണ്ടായിരുന്നു . കൊച്ചു പെൺകുട്ടികളുടെ പിതാവും പരിശീലകനുമായി അദ്ദേഹം അവരെ ടെന്നീസ് കളി പഠിപ്പിക്കാൻ തുടങ്ങി. ടെന്നീസ് പഠിക്കാനുള്ള പണം താങ്ങാനാവാതെ, റിച്ചാർഡ് പ്രാദേശിക കൺട്രി ക്ലബ്ബുകളിൽ പോയി ബിന്നുകളിൽ ഉപേക്ഷിച്ച ഉപയോഗിച്ച ടെന്നീസ് ബോളുകൾ ശേഖരിച്ച് പെൺമക്കൾക്ക് പൊതു ടെന്നീസ് കോർട്ടുകളിൽ പരിശീലിപ്പിച്ചിരുന്നു .ടെന്നീസ് പരിശീലനത്തിനിടെ പെൺമക്കളെ പീഡനത്തിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, ശാരീരികമായി ശക്തനായിരിന്നിട്ടും റിച്ചാർഡ് പ്രാദേശിക ഗുണ്ടാസംഘങ്ങളുടെ മർദ്ദനങ്ങൾ പലപ്പോഴും ഏറ്റു കരഞ്ഞിരുന്നു. ഒരിക്കൽ തന്റെ പെൺമക്കളോടൊപ്പം പ്രാക്ടീസ് കോർട്ടിൽ നിന്ന് പുറത്തുപോകാൻ വിസമ്മതിച്ചപ്പോൾ, അവർ അയാളുടെ മൂക്കും താടിയെല്ലും വിരലുകളും തകർക്കുകയും പല്ലുകൾ പറിച്ചെടുക്കയും ചെയ്ത ദിവസം റിച്ചാർഡ് തന്റെ ഡയറിയിൽ എഴുതി, ‘ ഇന്ന് കഴിഞ്ഞാൽ ചരിത്രം, പല്ലില്ലാത്ത മനുഷ്യനെ ധീരതയുടെ സ്മാരകമായി ഓർക്കും ‘.അക്കാലത്ത് ടെന്നീസ് പ്രധാനമായും വെള്ളക്കാരുടെ കായിക വിനോദമായിരുന്നതിനാൽ, റിച്ചാർഡും പെൺമക്കളും ജൂനിയർ ടൂർണമെന്റുകൾക്കായി വിവിധ ടെന്നീസ് കോർട്ടുകളിലേക്ക് പോകുമ്പോൾ ആളുകൾ കറുത്ത കുടുംബത്തെ തുറിച്ചുനോക്കുകയും അപമാനിക്കുകയും ചെയ്യുമായിരുന്നു . ഒരിക്കൽ പെൺകുട്ടികൾ ചോദിച്ചു, “അച്ഛാ, എന്തിനാണ് ആളുകൾ ഞങ്ങളെ ഇത്ര മോശമായി തുറിച്ചുനോക്കുന്നത് “, അതിന് അദ്ദേഹം മറുപടി പറഞ്ഞു, “കാരണം ഇത്രയും സുന്ദരികളെ അവർ മുമ്പ് കണ്ടിട്ടില്ല.”രണ്ടായിരമാണ്ടിന്റെ മധ്യത്തിൽ ഉയരവും മെലിഞ്ഞതുമായ ഒരു കറുത്ത പെൺകുട്ടി, അവളുടെ ജന്മദേശമായ ഗെട്ടോയിൽ നിന്ന് ആയിരക്കണക്കിന് മൈലുകൾ അകലെ, ലണ്ടനിലെ പുൽത്തകിടിയിൽ ടെന്നീസ് കളിക്കാൻ യാത്ര പുറപ്പെട്ടു, അവളുടെ വിംബിൾഡൺ ടൂർണമെന്റ് മത്സരങ്ങളിൽ ഓരോ ബോൾ അടിക്കുമ്പോഴും ബോൾ വേദന കൊണ്ട് കരയുന്നതും പോലെ, ആരും ഇന്നേവരെ കേൾക്കാത്ത ഉച്ചത്തിലുള്ള ഷോട്ടുകൾ കളിച്ചിരുന്നു. അത്രയും ശക്തമായ സെർവുകളും വേഗമേറിയ ഫുട്‌വർക്കുകളുമുള്ള ഒരു ടെന്നീസ് കളിക്കാരിയെ അന്നേവരെ ആരും കണ്ടിട്ടില്ലായിരുന്നു .ഒരു ഘട്ടത്തിൽ ഉറക്കെ നിലവിളിച്ച് വിജയം നേടാൻ പ്രോത്സാഹിപ്പിക്കുന്ന സ്റ്റാൻഡിൽ നിൽക്കുന്ന അച്ഛനെ അവൾ നോക്കി. റിച്ചാർഡ് എപ്പോഴും തന്റെ പെൺമക്കളോട് പറഞ്ഞത് അവൾക്ക് ഓർമവന്നു . “ഒരു ദിവസം, ഞങ്ങൾ വിംബിൾഡൺ നേടും, അത് ഞങ്ങൾക്ക് വേണ്ടിയല്ല, അത് അമേരിക്കയിലെ നിസ്സഹായരും പാവപ്പെട്ടവരുമായ ആളുകൾക്ക് വേണ്ടിയാകും.” എതിരാളിയുടെ പന്ത് വലയിൽ പതിച്ചപ്പോൾ, തന്റെ മകൾ വീനസ് വില്യംസ് തന്റെ ഏഴ് ഗ്രാൻഡ്സ്ലാം കിരീടങ്ങളിൽ ആദ്യത്തേത് നേടുന്നത് കണ്ട് കണ്ണുനീർ നിറഞ്ഞ റിച്ചാർഡ് വന്യമായി നൃത്തം ചെയ്യുന്നത് ക്യാമറകൾ പിടികൂടിയിരുന്നു . അപ്പോഴേക്കും റിച്ചാർഡിന്റെ 20 വർഷം നീണ്ട സമരപദ്ധതി ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിൽ എത്തിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ, റിച്ചാർഡിന്റെ ഇളയ മകൾ സെറീന 23 പ്രധാന ടൂർണമെന്റുകളിൽ വിജയിക്കുകയും എക്കാലത്തെയും മികച്ച ടെന്നീസ് കളിക്കാരിലൊരാളാകുകയും ചെയ്തു.ടെന്നീസ് കോർട്ടിലെ അവരുടെ എല്ലാ വിജയങ്ങൾക്കും ശേഷവും ശരീരപ്രകൃതിയുടെ പേരിൽ വില്യംസ് ബ്രദേഴ്‌സ് എന്ന വിളിപ്പേര് ലഭിച്ചതുമുതൽ സെറീനയുടെ മകളെ ചോക്ലേറ്റ് മിൽക്ക് എന്ന് വിളിക്കുന്ന മാധ്യമങ്ങളിലെ കമന്റുകൾ വരെ വീനസും സെറീനയും കോർട്ടിന് പുറത്ത് സഹിക്കേണ്ടിവന്നു . അപ്പോഴെല്ലാം റിച്ചാർഡ് പറഞ്ഞു കൊടുത്തത് ” പ്രതികാരം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ടെന്നീസ് കോർട്ടിനുള്ളിൽ റാക്കറ്റ് ഉപയോഗിച്ച് ഉത്തരം നൽകുക ” എന്നതാണ്. രണ്ട് സഹോദരിമാരുടെയും വ്യക്തിത്വങ്ങൾ വംശീയതയ്ക്കും മതഭ്രാന്തിനും എതിരെ നിലകൊള്ളാൻ അവരെ ഏറെ സഹായിച്ചു. റിച്ചാർഡ് എന്ന കറുത്ത വർഗക്കാരനായ പിതാവിന്റെ സ്വപ്നം, വീനസ് സെറീന എന്നീ സഹോദരിമാരുടെ പ്രചോദനാത്മകമായ പോരാട്ടം ലോകമെമ്പാടുമുള്ള കറുത്തവർഗ്ഗക്കാരെയും കായികതാരങ്ങളെയും ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട് എന്നതാണ് സത്യം. ! 2021 ൽ, ‘ കിംഗ് റിച്ചാർഡ് ‘ എന്നപേരിൽ സാക് ബെലിൻ എഴുതി റെയ്നൾഡോ മർക്കസ് ഗ്രീൻ സംവിധാനം ചെയ്ത് സാക്ഷാൽ വിൽ സ്മിത്ത് നായകനായ, ഒരുപാട് അവാർഡുകൾ വാരിക്കൂട്ടിയ സിനിമ, റിച്ചാർഡെന്ന വീരശൂര പരാക്രമിയുടെ പോരാളിയുടെ കഥയാണ്….!