കിടപ്പിലായവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും പുതിയ ബയോമെട്രിക് സംവിധാനം ആരംഭിച്ചു

0
26

കുവൈത്ത് സിറ്റി: കിടപ്പിലായവർക്കും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കും മാനസിക വൈകല്യമുള്ളവർക്കും കമ്യൂണിറ്റി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുതിയ ബയോമെട്രിക് സേവനം ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം. ബയോമെട്രിക് വിരലടയാളം എടുക്കുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും ആവശ്യമായ എല്ലാ പൊതു സേവനങ്ങളും ഇവർക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് മന്ത്രാലയം ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

കിടപ്പിലായ വ്യക്തികൾക്കും പ്രത്യേക ആവശ്യങ്ങൾ ഉള്ളവർക്കും ഇടയിൽ ബയോമെട്രിക് വിരലടയാളത്തിനുള്ള വർദ്ധിച്ചുവരുന്ന ആവശ്യം തിരിച്ചറിഞ്ഞാണ് മന്ത്രാലയത്തിന്‍റെ നടപടി. ഓരോ ഗവർണറേറ്റിനും പ്രത്യേക കോൺടാക്റ്റ് നമ്പറുകളും വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്. ഈ സേവനം ആവശ്യമുള്ള ആളുകൾക്ക് വാട്സ് ആപ്പ് വഴി അവരുടെ ഹെൽത്ത് ഡാറ്റ അപ് ലോഡ് ചെയ്യാൻ കഴിയും. ഇതിനെത്തുടർന്ന്, ബയോമെട്രിക് ഫിംഗർപ്രിന്റിംഗിനായി ഒരു അപ്പോയിന്‍റ്മെന്‍റ് ഷെഡ്യൂൾ ചെയ്യാനും കഴിയും.