‘കിപ്‌സി’ൽ ഗാന്ധി ജയന്തി ആഘോഷിച്ചു

0
20

 

കുവൈറ്റ്: മംഗഫിലെ കിഡ്സ് ഇന്റർനാഷനൽ പ്രീസ്കൂൾ (KIPS) ഗാന്ധി ജയന്തി ആഘോഷിച്ചു.       രാഷ്ട്രപിതാവിന്റെ ഓർമ്മകളുണർത്തുന്ന സ്കിറ്റ് കുഞ്ഞുങ്ങൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി. സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്ന പ്രസ്തുത സ്കിറ്റ് പിഞ്ചുകുഞ്ഞുങ്ങളിൽ മഹാത്മാജിയെക്കുറിച്ചുള്ള ആദ്യ പാഠമായി മാറി.

ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയുടേയും ജന്മദിനം ഒക്ടോബർ രണ്ടിന്   തന്നെയായിരുന്നെന്ന് പ്രിൻസിപ്പാൾ നിലോഫർ ഖാസി പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും നടത്തിയ ശ്രമങ്ങളെ വൈസ് പ്രിൻസിപ്പാൾ ഗായത്രി ഭാസ്കരൻ, അഡ്മിൻ മാനേജർ നാജിയ ഖാദർ എന്നിവർ അഭിനന്ദിച്ചു.

‘രഘുപതി രാഘവ രാജാറാം’ എന്ന പ്രാർത്ഥനാഗീതവും ദേശീയ ഗാനവും കുഞ്ഞുങ്ങൾ ആലപിച്ചു.