കിരീടാവകാശിക്ക് ആശംസകളർപ്പിച്ച് ഇന്ത്യൻ അംബാസഡർ

0
111
ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക

കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശിയായി ചുമതലയേറ്റ ശൈഖ്
സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹിന് അഭിനന്ദനമറിയിച്ച്
ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക.നാല് പതിറ്റാണ്ടിലേറെയായി പൊതുസേവന രംഗത്തുള്ള കിരീടാവകാശിയുടെ അനുഭവവും വൈദഗ്ധ്യവും ഭാവിയിൽ രാജ്യത്തെ നയിക്കാൻ വളരെയധികം സഹായകമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ചരിത്രപരവും ബഹുമുഖവുമായ ബന്ധം കൂടുതൽ
ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നതായും കിരീടാവകാശിക്ക് നല്ല ആരോഗ്യവും ക്ഷേമവും വിജയവും നേരുന്നതായും ഡോ.ആദർശ് സ്വൈക പറഞ്ഞു.