കുവൈത്ത്സിറ്റി: കുവൈത്ത് കിരീടാവകാശിയുമായി ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി. ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കുവൈത്തിലെ അംഗീകൃത നയതന്ത്ര ദൗത്യങ്ങളുടെ മേധാവികളെയും കരസേന, പോലീസ്, നാഷണൽ ഗാർഡ് എന്നിവയുടെ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്താനായതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ അംബാസഡർ അറിയിച്ചു.