കിസ് വയുടെ പുതുമോടിയിൽ തിളങ്ങി വിശുദ്ധ കഅബ

0
97

മക്ക: ഹിജ്റ വർഷത്തിലെ പുതുവത്സര ദിനമായ മുഹറം ഒന്നിന് കിസ് വയുടെ പുതുമോടിയിൽ തിളങ്ങി മക്കയിലെ വിശുദ്ധ കഅബാലയം. ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു വാര്‍ഷിക പാരമ്പര്യമനുസരിച്ച് വിശുദ്ധ കഅബയെ കിസ്വ കൊണ്ട് അലങ്കരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ ആരംഭിച്ച ചടങ്ങുകള്‍ പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.കനത്ത സുരക്ഷയില്‍ ഉമ്മുല്‍ജൂദിലെ കിസ്വ ഫാക്ടറിയിലെ ഉദ്യോഗസ്ഥരും ,ഹറം കാര്യാലയ ജീവനക്കാരുമാണ് 1,350 കിലോഗ്രാം ഭാരവും 14 മീറ്റര്‍ ഉയരവുമുള്ള കിസ്വ ഉയര്‍ത്തിയത്.കഅ്ബയുടെ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ ശൈബി കുടുംബാഗംങ്ങളും ചടങ്ങില്‍ പങ്കെടുത്തു.