കീപ് ക്ലീൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു

0
25

 

ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ കീപ് ക്ളീൻ ക്യാമ്പയിന്റെ ഭാഗമായി ബീച്ച്ക്ലീനിംഗ്‌പ്രോഗ്രാം സംഘടിപ്പിക്കുന്നു.ഫെബ്രുവരി 25ശനിയാഴ്ച രാവിലെ7 മണിക്ക് കുവൈത്ത് ടവറിന് സമീപം നടക്കുന്ന പരിപാടിയിൽകെ കെ എം എ യുടെ പതിനഞ്ചു ബ്രാഞ്ചിലെ അംഗങ്ങളും അവരുടെ കുടുംബങ്ങളും സംബന്ധിക്കും.

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ കെ എം എ പുതുമയാർന്ന പരിപാടികൾ വർഷം  തോറും സംഘടിപ്പിക്കാറുണ്ട്. സാമൂഹ്യ സേവനത്തിനായുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്തവണ ബീച്ച് ക്ലീനിങ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. കുവൈറ്റിലെ പ്രമുഖരായവരുടെ സാന്നിധ്യവും ഈ പരിപാടിയിൽ ഉണ്ടായിരിക്കും. പരിപാടിയുടെ നടത്തിപ്പിനു വേണ്ടി ജനറൽ കൺവീനർ  കെ ഒ മൊയ്‌തു ജോയിന്റ് കൺവീനർ അസ്‌ലം ഹംസ ,നഈം കാദിരി ,സജ്ബീർ(പബ്ലിസിറ്റി)  ( വെനുറിഫ്രഷ്മെന്റ്) റിയാസ് അഹമ്മദ് ജാബിർ ജലീബ് ട്രാൻസ്പോർട്ട്‌ ഷാഫി ജാഫർ എന്നിവരടങ്ങിയ വിപുലമായ ആഘോഷ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു .

പരിപാടിയുമായി ബന്ധപ്പെട്ട്‌ നടന്നയോഗത്തിൽ കെ കെ എം എ വൈസ് ചെയർമാൻ എ പി അബ്ദുൽസലാം,പ്രസിഡന്റ്‌ ബി എം ഇക്‌ബാൽ ,ജനറൽ സെക്രട്ടറി കെ സി റഫീഖ് , ,വർക്കിങ് പ്രസിഡന്റ നവാസ് കാദിരി ,ഒ പി ശറഫുദ്ധീൻ ,ഒ  എം ഷാഫി ,മുസ്തഫ മാസ്റ്റർ മുഹമ്മദലി കടിഞ്ഞിൻമൂല അബ്ദുൽ കരീം വി മറ്റു സോണൽ ബ്രാഞ്ച് ഭാരവാഹികൾ പങ്കെടുത്തു .