കുട”വിന്റെർ ഫെസ്റ്റ് 23 ” പോസ്റ്റർ പ്രകാശനം ചെയ്തു

0
30

കുവൈറ്റ് സിറ്റി: – കേരളത്തിലെ ജില്ലാ അസോസിയേഷനുകളുടെ കുവൈറ്റിലെ സംയുക്ത കൂട്ടായ്മയായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട ) മാർച്ച് ഒൻപത് – പത്ത് തീയതികളിൽ കബദ് റിസോർട്ടിൽ സംഘടിപ്പിക്കപ്പെടുന്ന “വിന്റെർ ഫെസ്റ്റ് 23 ” യുടെ പോസ്റ്റർ പ്രകാശനം അബ്ബാസിയ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ കൺവീനർ ചെസിൽ ചെറിയാൻ രാമപുരം പ്രോഗ്രാം കൺവീനർ സലിം രാജിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിന് കുട കൺവീനർമാരായ അഡ്വ. മുഹമ്മദ് ബഷീർ സ്വാഗതവും ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു. വിവിധ ജില്ലാ അസോസിയേഷനുകളെ പ്രതിനിധികരിച്ചു രാജീവ് നടുവിലമുറി, കുര്യൻ തോമസ്, സിറിൾ ജോൺ അലക്സ് , രാഹുൽ ദേവ് , അലക്സ് മാത്യൂ . തമ്പിലൂക്കോസ്, ഷൈജിത്ത് , അനീഷ് കാരാട്ട്, നിസാം എം. ഏ, മോഹനൻ നായർ സുമേഷ് സുധാകരൻ എന്നിവർ സന്നിഹിതരായിരുന്നു.