ഒമാൻ: ഒമാൻ സുൽത്താനേറ്റിലെ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷനിൽ നിന്നുള്ള ഡാറ്റ കാണിക്കുന്നത് കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിൽ ഏകദേശം 16% ത്തിൻ്റെ കുറവ് സംഭവിച്ചു. 2019 അവസാനം മുതൽ ഈ വർഷം നവംബർ വരെയുള്ള കണക്ക് അനുസരിച്ച് 270,000 ത്തിൽ അധികം പ്രവാസികളുടെ കൊഴിഞ്ഞുപോക്കാണ് ഉണ്ടായത്. കോവിഡ് പർച്ചവ്യാധിയും അതിന്റെ ഫലമായി എണ്ണ ആവശ്യകതയും എണ്ണവിലയും കുറയുന്നത് മൂലം നിരവധി കുടിയേറ്റ തൊഴിലാളികൾ ഈ വർഷം അറബ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരായിരുന്നു..
മുൻ വർഷം പ്രവാസികളുടെ എണ്ണം 1071000 ആയിരുന്നു. എന്നാൽ നവംബറോടെ ഇത് 1044000 ആയി.