ആലപ്പുഴ ചെങ്ങന്നൂരിൽ കുട്ടികളുമായി പോകുന്നതിനിടെ സ്കൂൾ ബസിന് തീപിടിച്ചു. മാന്നാര്‍ ഭുവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല-പെണ്ണൂക്കര ക്ഷേത്രം റോഡിൽ വെള്ളിയാഴ്ച രാവിലെ 8.30ഓടെ തീപിടിച്ചത്. പുക ഉയർന്നത്തോടെ ഡ്രൈവർ ബസ് നിർത്തുകയായിരുന്നു. ബസിൽ 17 വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. തലനാരിഴക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷ നേടാനായത്. ചെങ്ങന്നൂരില്‍നിന്ന് അഗ്‌നിരക്ഷ സേനയെത്തിയാണ് തീ അണച്ചത്. സ്‌കൂള്‍ ബസ് പൂർണമായും കത്തിനശിച്ചു.