കുട്ടികളെ കുറ്റക്കാരാക്കുന്നതിൻ്റെ ഉത്തരവാദിത്വം സമൂഹത്തിനാണെന്ന് മന്ത്രി കെ.കെ.ശെെലജ

തിരുവനന്തപുരം: നിഷ്‌കളങ്കരായി
ജനിക്കുന്ന കുട്ടികളെ കുറ്റക്കാരാക്കി
മാറ്റുന്നതിന്റെ ഉത്തരവാദിത്വം
സമൂഹത്തിനാണെന്ന് വനിതാ
ശിശു ക്ഷേമ വികസന വകുപ്പ് മന്ത്രി
കെ.കെ.ശൈലജ.സംസ്ഥാന ബാലാവകാശ
സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ പട്ടം
സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌ക്കൂളിൽ
സംഘടിപ്പിച്ച സാർവദേശീയ ബാലവേല
വിരുദ്ധ ദിനാചരണം ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയാരിരുന്നു മന്ത്രി.
നല്ല സമൂഹത്തിന് കുഞ്ഞുങ്ങളെ നല്ല
മനുഷ്യരാക്കി മാറ്റുവാൻ സാധിക്കും.
ചൂഷണങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ
സംരക്ഷിച്ചേ മതിയാകൂ. രാജ്യത്ത് അനവധി
ബാലാവകാശ സംരക്ഷണ നിയമങ്ങളുണ്ട്.
എന്നാൽ ഈ നിയമങ്ങൾ സംരക്ഷിച്ചതു
കൊണ്ടുമാത്രം കുട്ടികൾ
സംരക്ഷിക്കപ്പെടുന്നില്ല. കുട്ടികളെ
നേർവഴിക്ക് നയിക്കുന്നതിൽ
രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും
സമൂഹത്തിനും ഒരുപോലെ പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ ബാലാവകാശ
സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ
പി.സുരേഷ് അധ്യക്ഷത വഹിച്ചു.