കുട്ടികള്ക്ക് ശാരീരികവും ആത്മീയവുമായ പോഷണങ്ങള് നല്കണം – ഫൈസല് നന്മണ്ട

0
24
കുവൈത്ത് :
നമ്മുടെ കുട്ടികളെ ശാരീരികവും മാനസികവും ആത്മീയവുമായ വളര്ച്ചയ്ക്കാവശ്യമായ പോഷണങ്ങള് നല്കി വളര് ത്തിയില്ലെങ്കില് ഇവിടെ സാമൂഹ്യ പ്രശ്നങ്ങള്ക്കും പരലോകത്ത് അല്ലാഹുവിന്റെ ശിക്ഷയ്ക്കും പാത്രമാകുന്ന പാപമാണെന്ന ബോധം രക്ഷിതാക്കള്ക്ക് വേണമെന്ന് കേരള നദ് വത്തുല് മുജാഹീദീന് (മര്ക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഫൈസല് നന്മണ്ട സൂചിപ്പിച്ചു. അബ്ബാസിയ ഓര്മ്മ പ്ലാസ ഓഡിറ്റോറിയത്തില് ഐ.ഐ.സി സംഘടിപ്പിച്ച അബ്ബാസിയ മദ്രസ്സ ഇഫ്ത്വാര് സംഗമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പത്തില്‍ മറ്റു കുട്ടികളോടൊപ്പം കളിച്ച് നടക്കുവാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ ഒന്നുകില്‍ അന്തര്‍മുഖികളോ അല്ലെങ്കില്‍ സാമൂഹ്യവിരുദ്ധരോ ആയിത്തീരുകയാണ് പതിവ്.  നാളെയുടെ പൗരന്മാരെ നന്മ നിറഞ്ഞവരായി  വളര്‍ത്തുവാന്‍ രക്ഷിതാക്കളെ സഹായിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഫൈസല് നന്മണ്ട വിശദീകരിച്ചു.
സംഗമത്തില് മദ്രസ്സ പി.ടി.എ പ്രസിഡന്റ് റോഷന്  അധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര് പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി, ജനറല് സെക്രട്ടറി സിദ്ധീഖ് മദനി,അബ്ദുല് അസീസ് സലഫി, എന്ജി. അന് വര് സാദത്ത്, അയ്യൂബ് ഖാന് എന്നിവര് സംസാരിച്ചു. കെ.എന്.എം സംസ്ഥാന സെക്രട്ടറി അബ്ദുറഹീം ഖുബ, ശഫക്കത്ത് പാഷ, എ.കെ യൂസഫ് കാപ്പാട്, ഡോ. ഇബ്രാഹിം, , പ്രവീന് എന്നിവര് പങ്കെടുത്തു. ഹാഫിള് നിഹാല് അബ്ദുറഷീദ് ഖിറാഅത്ത് നടത്തി.
കൂടെയുള്ള ഫോട്ടോ
ഐ.ഐ.സി അബ്ബാസിയ മദ്രസ്സ ഇഫ്ത്വാര് സംഗമത്തില് കെ.എന്.എം സംസ്ഥാന സെക്രട്ടരി ഫൈസല് നന്മണ്ട സംസാരിക്കുന്നു