കുട്ടികൾക്ക് രാജ്യം വിടാൻ പിതാവിന്റെ അനുമതി നിർബന്ധം

0
90

കുവൈത്ത് സിറ്റി: രക്ഷാകർതൃ അനുമതിയില്ലാതെ പ്രവാസികളുടെ കുട്ടികൾക്ക് രാജ്യം വിടാൻ കഴിയില്ല. ഇതിനുള്ള സംവിധാനം ആഭ്യന്തര മന്ത്രാലയം, തുറമുഖങ്ങളുടെ ജനറൽ അഡ്മിനിസ്ട്രേഷൻ – എയർപോർട്ട് പാസ്‌പോർട്ട് വകുപ്പ് മുഖേന നടപ്പിലാക്കാൻ തുടങ്ങി. പാസ്‌പോർട്ട് വകുപ്പ് തയ്യാറാക്കിയ പ്രസ്താവനയിൽ രക്ഷിതാവ് ഒപ്പിടണമെന്നതാണ് പുതിയ നിർദേശം.

യാത്രക്ക് കുട്ടിയോടൊപ്പം അമ്മയോ ബന്ധുവോ ഉണ്ടെങ്കിൽ പോലും പിതാവിന്റെ ഒപ്പും അംഗീകാരവും ഉണ്ടെങ്കിൽ മാത്രമേ കുട്ടിക്ക് രാജ്യത്തു നിന്നും പുറത്ത്പോകാനാവൂ. ദാമ്പത്യ തർക്കങ്ങൾ തടയാനാണ് ഈ മുൻകരുതൽ നടപടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി. വ്യക്തിപരമായ തർക്കങ്ങളാലോ മറ്റ് കാരണങ്ങളാലോ അമ്മ കുട്ടികളുമായി യാത്രചെയ്യുകയും തിരികെ വരാതിരിക്കുകയും ചെയ്താൽ ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് ഈ നിബന്ധന.