കുട പ്രതിനിധികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

0
155

കുവൈറ്റ് സിറ്റി : കുടയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയെ നേരിൽ കണ്ട് ജില്ലാ അസോസിയേഷനുകളുടെ ആശങ്കകൾ പങ്കുവെച്ചു. കുവൈത്തിലെ സമകാലിക സംഭവങ്ങളെയും, ജനങ്ങൾക്ക് ഉപകാരപ്രദമാകേണ്ട പ്രവർത്തനങ്ങളെപ്പറ്റി ചർച്ചചെയ്തു. മരണപ്പെടുന്ന വ്യക്തികളുടെ ഭൗദീക ശരീരങ്ങൾ നാട്ടിലെക്ക് കൊണ്ട് പോകുന്ന ചിലവുകളിൽ എംബസി കാര്യമായി ഇടപെടണമെന്നും BLS ന്റെ പ്രവർത്തനം കൂടുതൽ ജനകീയമാക്കുന്നതിനുവേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. കുടയുമായി എംബസിയുടെ ബന്ധം ഊർജിതപ്പെടുത്താം എന്നും സ്ഥാനപതി ഉറപ്പ് തന്നു. ഇന്ത്യൻ ജനതയുടെ ആഘോഷങ്ങൾ നടത്തുന്നതിനുള്ള അനുവാദം ലഭിക്കുന്നതിനുവേണ്ടി കാര്യമായ ഇടപെടലുകൾ നടത്താമെന്നും എംബസി അധികൃതർ അറിയിച്ചു. കൊല്ലം ജില്ല പ്രവാസി അസോസിയേഷൻ പ്രതിനിധി യും കുടയുടെ ജനറൽ കൺവീനറുമായ അലക്സ് പുത്തൂർ, കാസർഗോഡ് ജില്ലാ അസോസിയേഷൻ ജ.സെക്രട്ടറി യും കുടയുടെ കൺവീനറുമായ ഹമീദ് മധൂർ, എന്നിവർക്കു പുറമെ,  പ്രേംരാജ് (PALPAK), കുര്യൻ തോമസ് (AJPAK), ഡോജി മാത്യു (KODPAK), ജിയാഷ് അബ്ദുൽ കരീം (TEXAS), മെനിഷ് വാസ് (KWA), സാബു ജോസ് (FOKE), രാധാകൃഷ്ണൻ (TRAK) ജോബിൻ ജോസഫ് (IAK), ബഷീർ ബാത്ത (KDNA) എന്നിവർ സന്നിഹിതരായിരുന്നു.