‘കുറ്റവാളികൾക്ക് മുമ്പിൽ സർക്കാരും കോടതിയും തലകുനിക്കുന്നു’: പൊട്ടിക്കരഞ്ഞ് നിർഭയയുടെ അമ്മ

0
16

ന്യൂഡൽഹി: കുറ്റവാളികൾക്ക് മുമ്പിൽ സർക്കാരും കോടതിയും വരെ തലകുനിക്കുകയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തു കൊണ്ടുള്ള കോടതി ഉത്തരവിനോട് പൊട്ടിക്കരഞ്ഞു കൊണ്ട് പ്രതികരിക്കുകയായിരുന്നു അവർ.

‘രാവിലെ മുതൽ തന്നെ കോടതി വരാന്തയിലുണ്ട്. പ്രതികളെ വധശിക്ഷയിൽ നിന്നൊഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നതെങ്കിൽ ഇത്രയും സമയം വിധി പറയാൻ എടുത്തത് എന്തിനാണെന്നാണ് വികാരധീനയായി അവര്‍ ചോദിക്കുന്നത്. പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും തൂക്കിലേറ്റല്‍ നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനായ എ.പി. സിങ്ങ് പറഞ്ഞിരുന്നതായും ആ അമ്മ വ്യക്തമാക്കി.

വധശിക്ഷയ്ക്ക് മണിക്കൂറുക്കൾ മാത്രം ബാക്കിനിൽക്കെയാണ് നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നീട്ടിവച്ചു കൊണ്ട് കോടതി ഉത്തരവിട്ടത്. പട്യാല ഹൗസ് കോടതി ഇന്ന് വൈകുന്നേരത്തോടെയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.