കുവെെറ്റിൽ കടുത്ത വേനൽച്ചൂട്;വെെദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലെത്തി

0
25


കുവെെറ്റ്: കുവൈറ്റില്‍ കടുത്ത വേനൽ
ചൂടിനെ തുടർന്ന് വൈദ്യുതി
ഉപയോഗത്തിന്റെ തോത് സര്‍വ്വകാല
റെക്കോര്‍ഡിലെത്തി. ലോകത്തിലെ
തന്നെ ഏറ്റവും ഉയർന്ന താപനിലയാണ്
കഴിഞ്ഞ ദിവസം കുവൈറ്റില്‍
രേഖപ്പെടുത്തിയത്.
ജനവാസ മേഖലകളിൽ 52.5 ഡിഗ്രി ചൂട്
രേപ്പെടുത്തിയതോടെ ലോകത്തിലെ
ഏറ്റവും ഉയര്‍ന്ന താപനില
രേഖപ്പെടുത്തിയ സ്ഥലമായി കുവൈറ്റ്
മാറി. ഈ വേനല്‍ക്കാലം മുഴുവന്‍ ഇതേ
പോലെ ഉയര്‍ന്ന താപനില തന്നെ
അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ
നിരീക്ഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതേ തുടർന്ന് തുറസ്സായ സ്ഥലങ്ങളില്‍
രാവിലെ 11മണി മുതല്‍ വൈകീട്ട് 5 മണി
വരെ ജോലി ചെയ്യുന്നതിന് വിലക്ക്
ഏർപ്പെടുത്തിയിട്ടുണ്ട്. തന്മൂലം ഒരു
പരിധി വരെ സൂര്യാഘാതം
ഏല്ക്കുന്നതിനുള്ള സാഹചര്യം
കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ
ദിവസം ഒരു വിദേശി പൗരന്‍ മരിച്ചതിന്
കഠിനമായ ചൂടും കാരണമായിടുണ്ടന്ന്
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ചൂട്
കൂടിയതോടെ വൈദ്യുത ഉപഭോഗത്തിലും
വൻ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ
വർഷത്തെ അപേക്ഷിച്ച് 3.5%
വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.