കുവൈത്തിന് പുതിയ കിരീടാവകാശി

ശൈഖ് ഖാലിദ് അൽ അഹമദ് അൽ സബാഹിനെ നിയമിച്ചുകൊണ്ട് അമീർ ശൈഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു

0
26

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ പുതിയ കിരീടാവകാശിയായി ശൈഖ് ഖാലിദ് അൽ അഹമദ് അൽ സബാഹിനെ നിയമിച്ചുകൊണ്ട് അമീർ ശൈഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു.

1953 മാർച്ച് 3നാണ് ജനനം. ശൈഖ് ഖാലിദ് ഹമദ് അൽ സബാഹിൻെയും മുൻ കുവൈത്ത് അമീർ ശൈഖ് അഹമദ് അൽ ജാബിർ സബാഹിൻ്റെ പുത്രി ശൈഖ മൗസ ബിന്ത് അഹമദ് അൽ സബാഹിൻ്റെയും പുത്രനാണ്. 2006 മുതൽ 2019 വരെ കുവൈത്ത് വിദേശകാര്യമന്ത്രിയായിരുന്നു. 2019ൽ കുവൈത്ത് പ്രധാനമന്ത്രിയായി ചുമതലയേൽക്കുകയും പിന്നീട് സർക്കാർ- പാർലമെൻ്റ് ഭിന്നതകളെ തുടർന്ന് 2022ൽ സ്ഥാനം രാജിവെക്കുകയുമായിരുന്നു.